ആംബുലൻസായും റിക്കവറി വാഹനമായും, സിഗ്നൽ വാഹനമായുമെല്ലാം ഇന്ത്യൻ സേന ഉപയോഗിച്ചിരുന്ന 20 വർഷം പഴക്കമുള്ള 4X4 ജോങ്കയാണ് ധോണിയുടെ വാഹന നിരയിലെ പുതിയ അംഗം. 1965 മുതൽ 1999 ഇന്ത്യൻ സേനയിലെ പ്രധാനിയായിരുന്നു ജോങ്കോ. നിസാന്റെ പെട്രോൾ 60യുടെ ഇന്ത്യൻ മിലിറ്ററി പതിപ്പാണ് വാഹനം.
ജബൽപൂർ ഓർഡ്നൻസ് ആൻഡ് ഗൺക്യാരേജ് അസംബ്ലി എന്നതിന്റെ ചുരുക്കമാണ് ജോങ്കോ. ജബൽപൂരിലെ സൈനിക നിർമ്മാണ ശാലയിൽനിന്നുമാണ് 1965 മുതൽ 1999 വരെ വാഹനം നിർമ്മിച്ചിരുന്നത്. 110 ബിഎച്ച്പി കരുത്ത് ഉത്പാതിപ്പിക്കുന്ന 4.0 ലിറ്റർ 6 സിലിണ്ടർ. ഇൻലൈൻ പെട്രോൾ എഞ്ചിനാണ് ജോങ്കക്ക് കരുത്ത് പകരുന്നത്. 4.0 ലിറ്റർ ഹിനോ ഡീസൽ എഞ്ചിനിൽ വാഹനത്തിന്റെ 100 സിവിലിയൻ പതിപ്പും പുറത്തിറങ്ങിയിരുന്നു.