ഇന്ത്യക്കാര്‍ ഗെയിമിംഗ് ഭ്രാന്തന്മാര് ആകുന്നോ ?; നേട്ടം കൊയ്ത് ഗൂഗിള്‍
ഓൺലൈൻ ഗെയിമിംഗിലൂടെ ഇന്ത്യയിൽ നിന്ന് കോടികള്‍ സ്വന്തമാക്കി ഗൂഗിള്‍. രാജ്യത്തെ ഓൺലൈൻ ഗെയിമർമാരുടെ എണ്ണം അതിവേഗത്തില്‍ വര്‍ദ്ധിക്കുന്നുണ്ടെന്നാണ് ഗൂഗിള്‍ വ്യക്തമാക്കിയിരിക്കുന്നത്.
നിലവില്‍ ഇന്ത്യയില്‍ 12 കോടി ഓൺലൈൻ ഗെയിമർമാരാണുള്ളത്. 2021 ആകുമ്പോഴേക്കും ഇത് 31 കോടിയായി ഉയരും. ഇതോടെ ഈ മേഖലയിലെ തൊഴിലവസരങ്ങളും വര്‍ദ്ധിക്കുന്നുണ്ടെന്ന് ഗൂഗളിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ സാഹചര്യം തുടര്‍ന്നാല്‍ 2021 ആകുമ്പോഴേക്കും 100 കോടി ഡോളറിന്റെ വളർച്ച ഓൺലൈൻ ഗെയമിംഗ് മേഖലയ്ക്കു മാത്രമുണ്ടാകും. ഇപ്പോൾ 36 കോടി രൂപയുടെ വരുമാനമാണ് ഓൺലൈൻ ഗെയിമിംഗിലൂടെ ഇന്ത്യയിൽനിന്ന് ഗൂഗിള്‍ നേടുന്നതെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കുന്നു.