വിദേശ നിക്ഷേപം: മികച്ച പ്രകടനം കാഴ്ച വെച്ച് ഇന്ത്യ
2015ല്‍ ജനുവരി - ജൂൺ കാലയളവിൽ ഇന്ത്യൻ ഓഹരി വിപണികൾ നേടിയത് 952 കോടി ഡോളറിന്റെ വിദേശ നിക്ഷേപം. നിക്ഷേപകരിൽ നിന്ന് മുൻകാല പ്രാബല്യത്തോടെ നികുതി ഈടാക്കാൻ വ്യവസ്ഥകളുള്ള ജനറൽ ആന്റി അവോയിഡന്റ്‌സ് നിയമം നടപ്പാക്കുന്നത് കേന്ദ്ര സർക്കാർ രണ്ടു വർഷത്തേക്ക് നീട്ടിയും ഇൻഷ്വറൻസ് രംഗത്ത് വിദേശ നിക്ഷേപ പരിധി ഉയർത്തിയതും കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ സഹായിച്ചതെന്ന് കരുതപ്പെടുന്നു.
അതേസമയം റഷ്യ ഈയിനത്തിൽ 43 കോടി ഡോളർ സ്വന്തമാക്കി. ചൈനയ്‌ക്കാകട്ടെ ഇക്കാലയളവിൽ 1,700 കോടി ഡോളർ നഷ്‌ടപ്പെടുകയാണുണ്ടായത്. കൊറിയയ്‌ക്ക് 331 കോടി ഡോളറും മെക്‌സിക്കോയ്‌ക്ക് 136 കോടി ഡോളറും ആഫ്രിക്കൻ രാജ്യങ്ങൾക്ക് 18 കോടി ഡോളറും വികസ്വര യൂറോപ്പിന് 82 കോടി ഡോളറും നഷ്‌ടപ്പെട്ടു. വികസ്വര രാജ്യങ്ങൾ സംയുക്തമായി ജനുവരി - ജൂണിൽ രേഖപ്പെടുത്തിയത് 2,100 കോടി ഡോളറിന്റെ നഷ്‌ടം.