ഹ്യുണ്ടായിയുടെ ഷെയ്‌ക്ക് ഹാൻഡ് പിരിഞ്ഞു,കൊറോണ പ്രതിരോധത്തിനായി കൈ‌കൊടുക്കൽ ഇല്ലാതെ പുതിയ ലോഗോ

അഭിറാം മനോഹർ

ശനി, 11 ഏപ്രില്‍ 2020 (16:11 IST)
കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള ബോധവത്‌കരണത്തിന്റെ ഭാഗമായി സാമൂഹിക അകലം പാലിക്കുവാനുള്ള സന്ദേശവുമായി ഹ്യുണ്ടായി. തങ്ങളുടെ ലോഗോയിലെ പ്രശ‌സ്‌തമായ രണ്ടുപേർ തമ്മിൽ കൈ കൊടുക്കുന്ന ലോഗോ മാറ്റിയവതരിപ്പിച്ചാണ് ഹ്യുണ്ടായി സാമൂഹിക അകലത്തെ പറ്റി സന്ദേശം നൽകിയിരിക്കുന്നത്.
 

Did you know that our logo represents two people shaking hands? We reimagined it since #socialdistancing is important for all of our safety.
#strongertogether #hyundai #progressforhumanity pic.twitter.com/yFZzfOUFK4

— Hyundai Worldwide (@Hyundai_Global) March 30, 2020
കൊറോണ കാലത്ത് പാലിക്കേണ്ട സാമൂഹിക അകലം മുൻനിർത്തി ഷെയ്‌ക്ക് ഹാൻഡ് ഒഴിവാക്കിയുള്ളതാണ് ഹ്യുണ്ടായിയുടെ പുതിയ ലോഗോ. എന്നാൽ ലോഗോയിലുള്ള മാറ്റം ബോധവത്‌കരണത്തിന് വേണ്ടി മാത്രമാണെന്ന് ഹ്യുണ്ടായി പറഞ്ഞു.വാഹനത്തില്‍ മുമ്പുണ്ടായിരുന്ന ലോഗോ തന്നെയായിരിക്കും നല്‍കുകയെന്നും ഹ്യുണ്ടായി അറിയിച്ചു.ഹ്യുണ്ടായി വേള്‍ഡ്‌വൈഡ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് പുതിയ ലോഗോ പുറത്തുവിട്ടത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍