മാരുതി ബലെനോയ്ക്ക് ശക്തനായ എതിരാളി; ഹ്യൂണ്ടായ് എലൈറ്റ് ഐ 20 ഓട്ടോമാറ്റിക് വിപണിയില്‍

Webdunia
വ്യാഴം, 15 സെപ്‌റ്റംബര്‍ 2016 (10:29 IST)
ഹ്യൂണ്ടായ് എലൈറ്റ് ഐ ട്വന്റി ഓട്ടോമാറ്റിക് വിപണിയിലെത്തി. പെട്രോള്‍ ടോപ്പ്-എന്റ് വേരിയന്റായ ആസ്ത(ഒ)യിലാണ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രൂപത്തിലും ഭാവത്തിലും വലിയ മാറ്റമില്ലാതെ എടി ബാഡ്ജ് ഉള്‍പ്പെടുത്തിക്കൊണ്ടാണ് പുതിയ മോഡല്‍ വിപണിയിലെത്തിയിട്ടുള്ളത്. 9.01 ലക്ഷം രൂപയാണ് ഡൽഹിയിലെ ഷോറൂം വില.
 
ഹാച്ച്ബാക്ക് സെഗ്മെന്റില്‍ തങ്ങളുടെ പ്രധാന എതിരാളിയായ ബലെനോയെ വെല്ലാനാണ് ഹ്യൂണ്ടായ് ശ്രമിക്കുന്നത്. 1.4 ലീറ്റർ പെട്രോൾ എൻജിനും നാല് സ്പീ‍ഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷനുമാണ് പുതിയ കാറിലുള്ളത്. കൂടാതെ ആറ് എയർബാഗ്, ഉയരം ക്രമീകരിക്കാവുന്ന മുൻ സീറ്റുകൾ, സ്പീഡ് സെൻസിങ് ഓട്ടോ ഡോർ ലോക്ക്, റിവേര്‍സ് ക്യാമറ തുടങ്ങിയ സവിശേഷതകളും വാഹനത്തിലുണ്ട്.
 
Next Article