ബലെനോയെ വെല്ലാന്‍ ഹ്യൂണ്ടായ് എത്തുന്നു

Webdunia
ഞായര്‍, 17 ജൂലൈ 2016 (17:32 IST)
മാരുതി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വില്‍പനയുള്ള ഹ്യൂണ്ടായ് പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റില്‍ എതിരാളിയായ ബലെനോയെ വെല്ലാന്‍ തയ്യാറെടുക്കുന്നു. ഹ്യൂണ്ടായ് എലൈറ്റ് ഐ ട്വന്റിയില്‍ ഓട്ടോമാറ്റിക് ഗിയര്‍ ഉള്‍പ്പെടുത്തി പ്രതികരണം മികച്ചതാക്കാനാണ് ഹ്യൂണ്ടായുടെ ലക്ഷ്യം. പെട്രോള്‍ ടോപ്പ്-എന്റ് വേരിയന്റായ ആസ്ത(ഒ)യിലായിരിക്കും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഉള്‍പ്പെടുത്തുന്നത്. 8.5 ലക്ഷം എക്‌സ് ഷോറൂം വിലയുള്ള വാഹനം വിപണിയിലെത്തുമ്പോള്‍ വീണ്ടും വില ഉയരാന്‍ സാധ്യതയുണ്ട്. ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷന്‍ ഉല്‍പ്പെടുത്തിയുള്ള മോഡലുകളുടെ ബുക്കിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് കമ്പനി പറയുന്നത്. പുതിയ എലൈറ്റ് ഐ20യെ ഫെസ്റ്റിവല്‍ സീസണില്‍ വിപണിയിലെത്തിക്കാനുള്ള തീരുമാനത്തിലാണ് ഹ്യൂണ്ടായ്. രൂപത്തിലും ഭാവത്തിലും ഒന്നും മാറ്റം വരുത്താതെ എടി ബാഡ്ജ് ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും പുതിയ മോഡലിനെ അവതരിപ്പിക്കുന്നത്. 
 
Next Article