ഹോർലിക്‌സിനെ ഹിന്ദുസ്ഥാൻ യൂണിലിവർ വിലയ്‌ക്ക് വാങ്ങി! വില 3,045 കോടി

അഭിറാം മനോഹർ
വ്യാഴം, 2 ഏപ്രില്‍ 2020 (14:27 IST)
ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡും ഗ്ലാക്സോ സ്മിത്ത്ക്ലൈനും തമ്മിലുള്ള ലയനനടപടികൾ പൂർത്തിയായി.1,700 കോടി രൂപയുടെ മെഗാ ഡീൽ പ്രഖ്യാപിച്ച് ഒരു വർഷത്തിനുശേഷമാണ് നടപടികൾ പൂർത്തിയാക്കുന്നത്. ജി‌എസ്‌കെയിൽ നിന്ന് ഹോർലിക്സ് ബ്രാൻഡ് സ്വന്തമാക്കാൻ യൂണിലിവർ 3,045 കോടി രൂപയാണ് അധികമായി നൽകിയത്.
 
ഇതോടെ ജിഎസ്കെയുടെ ബ്രാൻഡുകളായ ഹോർലിക്സ്, ബൂസ്റ്റ്, മാൾട്ടോവ എന്നിവ ഇനി മുതൽ പോഷകാഹാര വിഭാഗം ഉൽപ്പന്നങ്ങൾ ഉൾപ്പെടുന്ന എച്ച് യു എല്ലിന്റെ ഫുഡ് ആൻഡ് റിഫ്രഷ്മെന്റിന്റെ ഭാഗമാകും.ലയനത്തോടെ ജിഎസ്കെയുടെ 3,500 ജീവനക്കാർ ഇപ്പോൾ ആംഗ്ലോ -ഡച്ച് ഭീമനായ യൂണിലിവറിന്റെ ഇന്ത്യൻ വിഭാഗത്തിന് കീഴിലായി. ഇടപാടനുസരിച്ച് ജി‌എസ്‌കെയുടെ ബ്രാൻഡുകളായ ഇനോ, ക്രോസിൻ, സെൻസോഡൈൻ തുടങ്ങിയവ രാജ്യത്ത് എച്ച്‌യു‌എൽ ആയിരിക്കും വിതരണം ചെയ്യുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article