സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 23,320 രൂപ

വെള്ളി, 9 സെപ്‌റ്റംബര്‍ 2016 (16:33 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്. പവന് 80 രൂപ കുറഞ്ഞ് 23,320 രൂപയായി. നിലവില്‍ ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,915 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
 
ഇക്കഴിഞ്ഞ ബുധനാഴ്ച പവന് വില 23480, 23400 രൂപയുമായിരുന്നു.
 
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വർണം ഔൺസിന് 0.89 ഡോളര്‍ കൂടി 1,337.69 ഡോളറിലേക്ക് എത്തി.
 

വെബ്ദുനിയ വായിക്കുക