സ്വര്‍ണ്ണ വില വീണ്ടും കൂടി

ശനി, 12 ജൂലൈ 2014 (11:51 IST)
സ്വര്‍ണ്ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ്. സ്വര്‍ണവില പവന് 80 രൂപ കൂടി 21,360 രൂപയായാണ് ഇന്ന് വില്‍പ്പന നടക്കുന്നത്. ഗ്രാമിന് പത്തുരൂപ കൂടി 2,670 രൂപയായിട്ടുണ്ട്.
 
ഇന്നലെ സ്വര്‍ണത്തിന് 480 രൂപയാണ് കൂടിയത്,​ പവന്  21,280 രൂപയിലായിരുന്നു വില്‍പ്പന നടന്നത്.  രാജ്യാന്തര വിപണിയില്‍ വില കൂടിയതാണ് ഇവിടെയും പ്രതിഫലിച്ചത്.
 
രാജ്യാന്തര സമ്മര്‍ദ്ദം തുടരുന്നതും സ്വര്‍ണ്ണത്തില്‍ നിക്ഷേപം നടത്തുന്നതും തുടരുന്നതിനാല്‍ അടുത്തെങ്ങും തന്നെ വില കുറയാന്‍ സാധ്യത്യില്ലെന്നാണ് വിപണി വിദഗ്ദര്‍ പറയുന്നത്. 

വെബ്ദുനിയ വായിക്കുക