സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധന

തിങ്കള്‍, 17 ഓഗസ്റ്റ് 2015 (13:04 IST)
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധന. പവന് 80 രൂപ കൂടി 19, 520 രൂപയായി. ഗ്രാമിന് പത്തു രൂപയാണ്  ഇന്ന് വര്‍ദ്ധിച്ചത്.
 
ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില 2,440 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ ചലനമാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3.85 ഡോളര്‍ കൂടി 1116.75 ഡോളറിലെത്തി.
 
ഓഗസ്റ്റ് 12ന് പവന്‍ വില 19,200 രൂപയില്‍ നിന്ന് 19,440 രൂപയായി ഉയര്‍ന്നതിനു ശേഷം വിലയില്‍ മാറ്റമൊന്നും ഇല്ലാതെ തുടരുകയായിരുന്നു.

വെബ്ദുനിയ വായിക്കുക