വ്യാപാര കമ്മിക്ക് ആക്കം കൂട്ടി സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി വര്‍ദ്ധിക്കുന്നു

വെള്ളി, 18 ജൂലൈ 2014 (10:59 IST)
സാമ്പത്തിക കമ്മിയുടെ ആശങ്കകള്‍ വീണ്ടും സൃഷ്ടിച്ചുകൊണ്ട് രാജ്യത്ത് വീണ്ടും സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയും ഇറക്കുമതി തീരുവ കൂട്ടുകയും ചെയ്തതൊടെ ഏഴുമാസത്തോളമായി സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി കുറഞ്ഞ നിലയിലായിരുന്നു.
 
രാജ്യത്തിന്റെ വ്യാപാരക്കമ്മിയെ ഇത് വീണ്ടും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്. കഴിഞ്ഞ ജൂണില്‍ സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി 65.13% ഉയര്‍ന്നതായാണ് കണക്കുകള്‍ പറയുന്നത്. 3.12 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് ജൂണില്‍ നടന്നത്.
 
കഴിഞ്ഞവര്‍ഷം ജൂണില്‍ 1.88 ബില്യന്‍ ഡോളറായിരുന്നു. രാജ്യത്തിന്റെ വ്യാപാര കമ്മി ഉയരാനുള്ള പ്രധാന കാരണം സ്വര്‍ണത്തിന്റെ വര്‍ധിച്ച ഇറക്കുമതിയും ഉപയോഗവുമാണ്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ഇറക്കുമതി 62.5% ഉയര്‍ന്ന് 1.3 ബില്യണ്‍ ഡോളറിലെത്തിയിരുന്നു
 

വെബ്ദുനിയ വായിക്കുക