849 രൂപയുടെ വിമാനയാത്രയുമായി ഗോഎയറിന്റെ മണ്‍സൂണ്‍ ഓഫര്‍

വ്യാഴം, 30 ജൂണ്‍ 2016 (12:30 IST)
വെറും 849 രൂപയ്ക്ക് വിമാനയാത്ര നടത്താനുള്ള ഓഫറുകളുമായി ഗോഎയറിന്റെ മണ്‍സൂണ്‍ ആന്റ് മോര്‍ ഓഫര്‍ ബുക്കിംഗ് ആരംഭിച്ചു. 
 
ടിക്കറ്റ് നിരക്കിലെ ഓഫറിനൊപ്പം പ്രീ ബുക്ക്ഡ് ഊണുകള്‍ക്ക് 60 ശതമാനം ഇളവും, പേടൈം വഴി പണമിടപാട് നടത്തുമ്പോള്‍ 10 ശതമാനം ക്യാഷ്ബാക്കും 200 രൂപയുടെ കഫേ കോഫി ഡേ കൂപ്പണും ഗോഎയര്‍ ഓഫറിലുണ്ട്.  
ജൂണ്‍ 29 നും ജൂലൈ രണ്ടിനും ഇടയില്‍ ബുക്ക് ചെയ്ത് ജൂലൈ ഒന്നിനും സെപ്റ്റംബര്‍ 30 നും ഇടയില്‍ യാത്രചെയ്യാവുന്നതാണ്. ബുക്കിങ് ചെയ്ത ടിക്കറ്റുകള്‍ പിന്‍വലിച്ചാല്‍ പണം തിരികെ ലഭിക്കില്ലെന്നും ഗോഎയര്‍ അധികൃതര്‍ പറയുന്നു. 

 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക