ഇ–കൊമേഴ്സ് വിപണിയില്‍ ആമസോണിനെ മറികടക്കാൻ പുതിയ ബിസിനസ് തന്ത്രങ്ങളുമായി ഫ്ലിപ്കാർട്ട്

ചൊവ്വ, 22 നവം‌ബര്‍ 2016 (10:36 IST)
പുതിയ ബിസിനസ് തന്ത്രങ്ങളുമായി ഫ്ലിപ്കാർട്ട്.  നിലവിൽ ഇന്ത്യൻ വിപണിയിൽ അതിവേഗം മുന്നേറുന്ന ആമസോണിനെ പിടിച്ചുകെട്ടുകയെന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തെ പ്രധാന ഇ–കൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്കാർട്ട് പുതിയ പദ്ധതികളുമായി എത്തുന്നത്.
 
ഓൺലൈൻ വഴിയുള്ള പലചരക്കു കച്ചവടമാണ് ഫ്ലിപ്കാർട്ടിന്റെ ഏറ്റവും പദ്ധതികളിലൊന്ന്. അടുത്ത വര്‍ഷത്തോടെയാണ് പരചരക്കു കച്ചവടം തുടങ്ങുക. മൂന്നു വർഷത്തിനകം തന്നെ വിപണി സജീവമാക്കുമെന്നും പലചരക്കു കച്ചവടം വൻ വിജയമാകുമെന്നാണ് കരുതുന്നതെന്നും ഫ്ലിപ്കാർട്ട് മേധാവി ബിന്നി ബെൻസൽ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക