ഫിയറ്റിന്റെ പുതിയ ക്രോസ് ഓവർ; അർബൻ ക്രോസ് ഇന്ത്യന്‍ വിപണിയിലേക്ക്

ബുധന്‍, 28 സെപ്‌റ്റംബര്‍ 2016 (17:06 IST)
ഫിയറ്റിന്റെ പുതിയ ക്രോസ് ഓവർ - അർബൻ ക്രോസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഫിയറ്റ് അവെൻചുറയെ അടിസ്ഥാനമാക്കിയാണ് പുതിയ ഈ ക്രോസ് ഓവർ നിര്‍മ്മിച്ചിരിക്കുന്നത്. ഡൈനാമിക്, ആക്ടീവ് എന്നീ രണ്ട് വേരിയന്റുകളില്‍ ലഭ്യമാകുന്ന ഈ വാഹനത്തിന് 6.85 ലക്ഷം രൂപയാണ് പ്രാരംഭവില.      
 
മികച്ച ഗ്രൗണ്ട് ക്ലിയറൻസോടു കൂടി എത്തുന്ന ഈ അർബൻ ക്രോസിന് ഗുണനിലവാരം കുറഞ്ഞ നഗരവീഥികളിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കും. പിയാനോ ബ്ലാക്കിലുള്ള ഡോർ ആംറെസ്റ്റ്, ബാഡ്ജിംഗുള്ള ഡിസൈനർ സീറ്റുകൾ എന്നിവ ഉൾപ്പെടുത്തിയാണ് ഫിയറ്റിന്റെ പുതിയ എഡിഷൻ വിപണിയിലെത്തുന്നത്.  
 
വാഹനത്തിന്റെ പെട്രോൾ എൻജിൻ 138 ബിഎച്ച്പി കരുത്തും 210 എൻഎം ടോർക്കും നൽകുമ്പോള്‍ ഡീസൽ എൻജിൻ 92 ബിഎച്ച്പി കരുത്തും 209 എൻഎം ടോർക്കുമാണു നൽകുക. രണ്ട് എൻജിനുകളിലും അഞ്ച് സ്പീഡ് മാനുവൽ ഗിയർ ബോക്‌സാണുള്ളാത്.
 
മുന്നിലും പിന്നിലുമായി ഡ്യുവൽ ടോൺ ബംബർ, പുതിയ ഗ്രില്‍, സ്‌കിഡ് പ്ലേറ്റ്, സ്‌പോർടി സ്‌പോയിലർ,16 ഇഞ്ച് പിയാനോ ബ്ലാക്ക് അലോയ് വീൽ, റൂഫ് റെയിൽ, ബോഡി ക്ലാഡിംഗ് എന്നീ സവിശേഷതകളുമായാണ് ഈ അർബൻ ക്രോസ് ഹാച്ച്ബാക്ക് എത്തുന്നത്.   
 
ബർഗണ്ടി നിറത്തിലാണ് വാഹനത്തിന്റെ ഇന്റീരിയർ. സ്മാർട് പവർ വിൻഡോ, 5 ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, റിയർ ഏസി വെന്റ്, സെൻട്രൽ ലോക്കിങ്, ബ്ലൂടൂത്ത് ഓഡിയോ സ്ട്രീമിങ്, ഡ്യുവൽ ടോൺ ഡാഷ്‌ബോർഡ് എന്നിങ്ങനെയുള്ള  സൌകര്യങ്ങളും വാഹനത്തിലുണ്ട്. 

വെബ്ദുനിയ വായിക്കുക