എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓഹരിയില്‍ നിക്ഷേപിക്കും

Webdunia
വെള്ളി, 26 ജൂണ്‍ 2015 (13:39 IST)
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓഹരിയില്‍ നിക്ഷേപിക്കും. ജൂലായ് മുതലാണ് ഇ പി എഫ് ഒ ഓഹരിയില്‍ നിക്ഷേപിക്കുക. 5871 കോടി രൂപയാണ് നടപ്പ് സാമ്പത്തിക വര്‍ഷം നിക്ഷേപിക്കുക. കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ അറിയിച്ചതാണ് ഇക്കാര്യം.
 
മൊത്തം നിക്ഷേപത്തിന്റെ ഒരു ശതമാനം ആദ്യം ഇ ടി എഫിലാകും ഇടുക. മാര്‍ച്ച് 31ഓടെ ഓഹരിയിലെ നിക്ഷേപം അഞ്ച് ശതമാനമായി ഉയര്‍ത്തും. ഇതോടെ, എല്‍ ഐ സി കഴിഞ്ഞാല്‍ ഓഹരിയില്‍ നിക്ഷേപം ഇറക്കുന്ന ഏറ്റവും വലിയ സ്ഥാപനമാകും ഇ പി എഫ് ഒ.
 
പത്ത് വര്‍ഷത്തോളം നീണ്ട എതിര്‍പ്പിനൊടുവിലാണ്, ആറ് കോടി വരിക്കാരുള്ള എംപ്ലോയീസ് പെന്‍ഷന്‍ ഫണ്ട് ഓര്‍ഗനൈസേഷന്‍ ഓഹരിയിലെ നിക്ഷേപത്തിന് പച്ചക്കൊടി കാണിക്കുന്നത്.