സുരക്ഷിതമല്ലാത്ത വായ്പകൾ കൂടുന്നു, ജാഗ്രതാ നിർദ്ദേശവുമായി ആർബിഐ

തിങ്കള്‍, 1 മെയ് 2023 (13:50 IST)
യുഎസിലെയും യൂറോപ്പിലെയും സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടെ രാജ്യത്തെ ബാങ്കുകളോട് കരുതലെടുക്കാൻ ആർബിഐ നിർദേശം. യുഎസിലെ ബാങ്ക് തകർച്ചയുടെ പശ്ചാത്തലത്തിലാണ് റിസർവ് ബാങ്കിൻ്റെ ഇടപെടൽ.
 
കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധി നേരിട്ടപ്പോഴും ആർബിഐ ഇത്തരത്തിൽ ജാഗ്രതാ നിർദേശം നൽകിയിരുന്നു.കിട്ടാക്കടം ഉൾപ്പടെയുള്ളവ ശുദ്ധീകരിച്ച് മികച്ച ധനസ്ഥിതിയിലാണ് രാജ്യത്തെ ബാങ്കുകൾ ഇപ്പോളുള്ളത്. നിലവിലെ സാഹചര്യം തുടർന്ന് കൊണ്ടുപോകുന്നതിനാണ് ആർബിഐ ജാഗ്രതാനിർദേശം നൽകിയിരിക്കുന്നത്. ഈടില്ലാതെ നൽകുന്ന റീട്ടേയ്ൽ വായ്പകൾ,വ്യക്തിഗത വായ്പകൾ,ക്രെഡിറ്റ് കാർഡ്,ചെറുകിട ബിസിനസ് വായ്പകൾ എന്നിവയാണ് ഈയിനത്തിൽ വരുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍