ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ഇടപാടുകൾ നടത്താം, ഡിജിറ്റൽ രൂപ ഇന്ന് മുതൽ: ആദ്യഘട്ടത്തിൽ 4 നഗരങ്ങളിൽ

വ്യാഴം, 1 ഡിസം‌ബര്‍ 2022 (14:30 IST)
രാജ്യത്ത് ചില്ലറ ഇടപാടുകൾക്കായുള്ള റീട്ടെയ്ൽ ഡിജിറ്റൽ രൂപ ഇന്ന് പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കും. ന്യൂഡൽഹി,മുംബൈ,ബെംഗളൂരു,ഭുവനേശ്വർ എന്നീ നാല് നഗരങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ഡിജിറ്റൽ രൂപ അവതരിപ്പിക്കുന്നത്. കൊച്ചിയുൾപ്പടെയുള്ള നഗരങ്ങളിൽ രണ്ടാം ഘട്ടത്തിൽ ഡിജിറ്റൽ രൂപ ലഭ്യമാകും.
 
വ്യക്തികൾ തമ്മിൽ ഇടപാടുകൾ നടത്താൻ കഴിയുന്ന റീട്ടെയ്ൽ ഡിജിറ്റൽ രൂപ തുടക്കത്തിൽ എല്ലാവർക്കും ഉപയോഗിക്കാനാവില്ല. തിരെഞ്ഞെടുത്ത സ്ഥലങ്ങളിലെ പരീക്ഷണാടിസ്ഥാനത്തിൽ തിരെഞ്ഞെടുത്ത വ്യാപാരികളും ഉപഭോക്താക്കളുമടങ്ങിയ ഗ്രൂപ്പിലാകും ഇത് ലഭ്യമാവുക. ഡിജിറ്റൽ  രൂപ ഡിജിറ്റൽ വാലറ്റുകളിൽ ആർക്കും സൂക്ഷിക്കാനാകും.വ്യാപാരസ്ഥാപനങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്തായിരിക്കും ഇടപാടുകൾ നടത്തുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍