ആദായ നികുതി റിട്ടേണിനുള്ള സമയ പരിധി നീട്ടി

എ കെ ജെ അയ്യർ

ബുധന്‍, 28 മെയ് 2025 (18:09 IST)
തിരുവനന്തപുരം : കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) ആദായ നികുതി റിട്ടേൺ സമർപിക്കുന്നതിനുള്ള സമയ പരിധി അഥവാ അവസാന  തീയതി ജൂലൈ 10 ൽ നിന്ന് സെപ്തംബർ 15 ലേക്ക് നീട്ടി. ആദായ നികുതി റിട്ടേൺ സമർപിക്കുന്നതിനുള്ള ഫോമുകൾ പുറത്തിറക്കാൻ വൈകിയതാണ് തീയതി നീട്ടാൻ കാരണമെന്ന് കേന്ദ്ര പ്രത്യക നികുതി ബോർഡ് അധികാരികൾ അറിയിച്ചു. 
 
ഈ ഐ.റ്റി.ആർ ഫോമുകളിൽ വലിയ മാറ്റങ്ങൾ ഉൾക്കൊള്ളിച്ചതാണ് ഇത് പുറത്തിറക്കാൻ താമസിച്ചത്. ഇതിനൊപ്പം പുതിയ ഫോമിന് അനുസൃതമായി സാങ്കേതിക സംവിധാനങ്ങളിലും മാറ്റം വരുത്തേണ്ടി വന്നപ്പോൾ അതിനും സമയമെടുത്തു.
 
ഏറെ കൃത്യതയോടെയുള്ള റിട്ടേൺ സമർപ്പിക്കുന്നതിന് എളുമായ രീതിയിലാണ് മാറ്റങ്ങൾ കൊണ്ടു വന്നിരിക്കുന്നത് എന്നാണ് അധികൃതർ പറയുന്നത്. ഇതോടെ മാസ ശമ്പളക്കാർക്ക് റിട്ടേൺ സമർപ്പിക്കുന്നതിന് 46 ദിവസത്തെ അധിക സമയമാണ് ഇത്തവണ ലഭ്യമായത്'
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍