നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ അഗ്രസീവ് ലുക്ക് കൈവരുത്തി ഫോഡ് എൻഡവർ. നിലവിലുള്ള എൻഡവറിനേക്കാളും കൂടുതല്‍ മസിലൻ ആകാരത്തിൽ തികച്ചും രുപമാറ്റം വരുത്തിയാണ് എൻഡവർ അവതരിപ്പിച്ചിട്ടുള്ളത്. ബംഗ്ലൂരൂ ആസ്ഥാനമായി പ്രവർത്തിക്കുന്ന മോട്ടോർമൈന്റ് ഓട്ടോമോട്ടീവ് ഡിസൈനാണ് എൻഡവറിന് ഈ തകര്‍പ്പന്‍ പരിവേഷം നൽകിയിരിക്കുന്നത്.
ഫോഡ് റാപ്ച്യുറിന് സമാനമായ രീതിയിലാണ് ഈ എസ്‌യുവിയുടെ മുന്‍ഭാഗം ഡിസൈന്‍ ചെയ്തിരിക്കുന്നത്. മാറ്റ് ബ്ലാക്ക് നിറത്തിലുള്ള ഗ്രില്ലും അതേടൊപ്പമുള്ള മൂന്ന് എൽഇഡി ലൈറ്റുകളും ഫോർഡ് ബാഡ്ജും വേറിട്ടോരു ലുക്ക് തന്നെയാണ് വാഹനത്തിനു നല്‍കുന്നത്. കൂടാതെ ബ്ലാക്ക് നിറത്തിലുള്ള സ്‌കിഡ് പ്ലേറ്റിനൊപ്പം പുതുക്കിയ ബംബറിൽ ഡെ ടൈം റണ്ണിംഗ് ലാമ്പും കമ്പനി നൽകിയിട്ടുണ്ട്.
അഗ്രസീവ് ലുക്ക് നല്‍കുന്നതിനായി ഹെഡ്‌ലൈറ്റിനും കറുപ്പ് നിറമാണ് നൽകിയിരിക്കുന്നത്. നിലവിലുള്ളതിനേക്കാള്‍ വാഹനത്തിന് കുറച്ചുകൂടി എടുപ്പ് തോന്നത്തക്ക വിധത്തിൽ വീൽ ആർച്ചും വിപുലപ്പെടുത്തിയിട്ടുണ്ട്. കറുപ്പ് നിറത്തിലുള്ള ഒആർവിഎംമുകൾ, ഓഫ് റോഡ് ടയർ, ബ്ലാക്ക് സിക്ഡ് പ്ലേറ്റ്, ബ്രേക്ക് ലൈറ്റ് ഉൾപ്പെടുത്തിയിട്ടുള്ള എക്സെറ്റെന്റ് ചെയ്ത ബംബർ എന്നിങ്ങനെയുള്ള തകര്‍പ്പന്‍ സവിശേഷതകളും വാഹനത്തിലുണ്ട്.
വാഹനത്തിന്റെ എൻജിൻ സംബന്ധിച്ചോ അകത്തളത്തിൽ നൽകിയിട്ടുള്ള പുതുമകളെ കുറിച്ചോ കൂടുതലായി വിവരങ്ങള്‍ ഇല്ല. 3.2ലിറ്റർ 5 സിലിണ്ടർ ഡ്യുറാടോർക്ക് ഡീസൽ എൻജിനായിരിക്കും ഈ പുതിയ എൻഡവറിനു കരുത്ത് നൽകുന്നതെന്നാണ് സൂചന. 197ബിഎച്ച്പി കരുത്തുള്ള എൻജിനിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഘടിപ്പിച്ചിട്ടുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.