ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ്. ക്രൂഡ് ഓയില്‍ വില 14 മാസത്തെ കുറഞ്ഞ വിലയായ ബാരലിന് 99.76 ഡോളറിലെത്തി.ഇത് പിന്നീട് വിലയില്‍ നേരിയ തോതില്‍ വര്‍ധിച്ച് 100.10 ഡോളറിലെത്തി.
ചൈന, യുഎസ് എന്നിവിടങ്ങളില്‍ സാമ്പത്തിക വളര്‍ച്ച കുറയുമെന്ന വാര്‍ത്തയാണ് എണ്ണ വില താഴ്ത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച വില ബാരലിന് 100.82 ഡോളറായിരുന്നു.അമേരിക്കന്‍ വിപണിയില്‍ എണ്ണവില 60 സെന്റ് കുറഞ്ഞ് 92.09 ഡോളറായി.
എന്നാല്‍ എണ്ണ വില 100 ഡോളറിനു മുകളില്‍ തുടരുന്നതിനോടാണ് എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ക്ക് (ഒപെക്) താത്പര്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. വില കുറഞ്ഞതോടെ ഉല്‍പാദനം കുറയ്ക്കാനും ചില രാജ്യങ്ങള്‍ ശ്രമിച്ചേക്കുമെന്നാണ് കരുതപ്പടുന്നത്. എണ്ണ വില വൈകാതെ ഉയരുമെന്നാണ് ഒപെക് കണക്കുകൂട്ടുന്നത്.