കോള്‍ ഇന്ത്യയുടെ ഓഹരികള്‍ വില്‍ക്കും

ശനി, 16 ഓഗസ്റ്റ് 2014 (12:49 IST)
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോള്‍ ഇന്ത്യ ലിമിറ്റഡിലെ ഓഹരികള്‍ വില്‍ക്കാനായി സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. കേന്ദ്ര സര്‍ക്കാറിന്റെ, സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായുള്ള ഓഹരി വിറ്റഴിക്കല്‍ പരിപാടിയുടെ ഭാഗമായാണിത്. പത്തുശതമാനം ഓഹരികളാണ് വില്‍ക്കാനായി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഇത് സംബന്ധിച്ച പ്രസ്താവന വകുപ്പ് മന്ത്രി പീയൂഷ് ഗോയല്‍ നേരത്തേ നടത്തിയിരുന്നു. കോള്‍ ഇന്ത്യയില്‍ സര്‍ക്കാറിന് 89.65 ശതമാനം ഓഹരിയാണുള്ളത്. ഓഹരി വില്പനയിലൂടെ 360 കോടി ഡോളറിലധികം സമാഹരിക്കാനാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഓഹരി വില്പന എത്ര സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല.

സ്റ്റീല്‍ അതോറിട്ടിയിലെ അഞ്ചുശതമാനം ഓഹരി വില്‍ക്കുമെന്ന് ധനമന്ത്രാലയം കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഇതായിരിക്കും പുതിയ സര്‍ക്കാറിന്റെ ആദ്യ ഓഹരി വില്പന. ഇതിനായുള്ള ആഭ്യന്തര റോഡ് ഷോ ആരംഭിച്ചു.

വെബ്ദുനിയ വായിക്കുക