ഇന്നോവയ്ക്ക് മറ്റൊരു എതിരാളികൂടി, സിട്രോൺ ബെര്‍ലിങ്കോ എംപിവി ഇന്ത്യയിലേയ്ക്ക്

വെള്ളി, 21 ഓഗസ്റ്റ് 2020 (13:39 IST)
പിഎസ്എ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സിട്രോൺ ഈ വർഷം ഇന്ത്യൻ വിപണീയിൽ ആദ്യ വാഹനം അവതരിപ്പിയ്ക്കേണ്ടതായിരുന്നു. എന്നാൽ കൊവിഡ് വ്യാപനത്തെ തുടർന്ന് മിഡ് സൈഡ് എസ്‌യുവി സി5 എയർക്രോസിസിന്റെ അവതരണം അടുത്ത വർഷത്തേയ്ക്ക് മാറ്റിവയ്ക്കുകയായിരുന്നു. ആദ്യ വാഹനം വിപണിലെത്തിയ്ക്കുന്നതിന് പിന്നലെ തന്നെ ടോയോട്ടയുടെ ഇന്നോവ ക്രിസ്റ്റയ്ക്ക് ശക്തനായ എതിരാളിയെ കൂടി സിട്രോൺ വിപണിയിലെത്തിയ്ക്കും എന്നാണ് റിപ്പോർട്ടുകൾ.
 
സിട്രോൺ എംപിവി ബെര്‍ലിങ്കോ ആയിരിയ്ക്കും ഇന്ത്യൻ വിപണിയിൽ എത്തുക. ബെർലിങ്കോ ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങൾ ഓട്ടോകാർ പുറത്തുവിട്ടു. സിട്രോണിന്റെ സി-ക്യൂബ്ഡ് പ്രോഗ്രാമില്‍ നിന്ന് രുപംകൊള്ളുന്ന പുതിയ കോംപാക്‌ട് എസ്‌യുവി മോഡല്‍ ആയിരിക്കും സി5 എയക്രോസിന് ശേഷം സിട്രോൺ വിപണിയിൽ എത്തിയ്ക്കുക. ഇന്ത്യൻ വിപണിയിൽ സിട്രോണിന്റെ മുന്നാമനായിട്ടാവും ബെര്‍ലിങ്കോയുടെ വരവ്, 
 
4.4 മീറ്റര്‍ നീളമുള്ള ബെര്‍ലിങ്കോ, 4.75 മീറ്റര്‍ നീളമുള്ള ബെര്‍ലിങ്കോ എക്‌സ്‌എല്‍ എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് വാഹനം ആഗോള വിപണിയിലുള്ളത്. 1.2-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനിലുള്ള ബെര്‍ലിങ്കോ എക്‌സ്‌എല്‍ ആണ് ഇന്ത്യയിൽ പരീക്ഷണ ഓട്ടം നടത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍