രാജ്യത്ത് കാര്‍ വിപണി തകരുന്നു!

Webdunia
വെള്ളി, 9 മെയ് 2014 (15:27 IST)
രാജ്യത്തെ ആഭ്യന്തര കാര്‍ വിപണിയില്‍ തകര്‍ച്ച. വിപണി അടുത്തിടെയെങ്ങും നേരിടിട്ടില്ലാത്തത്ര തകര്‍ച്ച നേരിടുന്നതായിറിപ്പൊര്‍ട്ടുകള്‍. 2014 ഏപ്രിലില്‍ 135,433 പാസഞ്ചര്‍ കാര്‍ യൂണിറ്റുകളുടെ വില്‍പനയാണ്‌ ഇന്ത്യയില്‍ നടന്നത്‌. കഴിഞ്ഞ ഏപ്രിലില്‍ 150,737 കാറുകള്‍ വിറ്റിരുന്ന സ്ഥാനത്താണ് ഇതെന്നോര്‍ക്കണം.

സൊസൈറ്റി ഓഫ്‌ ഇന്ത്യന്‍ ഓട്ടോമൊബെയില്‍ മാനുഫാക്ചേഴ്സ്‌ പുറത്തുവിട്ട കണക്കുകളനുസരിച്ച്‌ കാര്‍ വില്‍പനയില്‍ 10.15 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, 2013നെ അപേക്ഷിച്ച്‌ 2014 ഏപ്രിലില്‍ മോട്ടോര്‍ സൈക്കിളുകളുടെ വില്‍പന 8.06 ശതമാനം വര്‍ധിച്ചു. വാണിജ്യവാഹനങ്ങളുടെ വില്‍പനയില്‍ വന്‍ഇടിവാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. റിപ്പോര്‍ട്ടനുസരിച്ച്‌ 24 ശതമാനത്തിന്റെ കുറവാണ്‌ വന്നിരിക്കുന്നത്‌.