ഉപഭോക്‍താക്കളെ പിടിച്ചു നിര്‍ത്തണം; ഇനിമുതല്‍ ദിനവും 2 ജിബി - ബിഎസ്എൻഎൽ പ്ലാന്‍ പരിഷ്കരിച്ചു

Webdunia
വെള്ളി, 22 ഫെബ്രുവരി 2019 (14:26 IST)
ഉപഭോക്‍താക്കളെ പിടിച്ചു നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി പുതിയ നീക്കവുമായി ബിഎസ്എൻഎൽ. 98 രൂപയുടെ പ്ലാനിലാണ് മാറ്റങ്ങള്‍ വന്നത്.

ദിവസവും 1.5 ജിബി ഡേറ്റയുടെ സ്ഥാനത്ത് ദിനവും 2 ജിബി ഡാറ്റ ഇനി മുതല്‍ ലഭിക്കും. കാലാവധി 28 ദിവസത്തില്‍ നിന്ന് 24 ദിവസമാക്കി കുറച്ചു. കൂടാതെ ഡാറ്റ വേഗതയും 80 കെബിപിഎസ് ആയി കുറച്ചിട്ടുണ്ട്.  

ഇറോസ് നൗ കണ്ടന്റ് ലഭിക്കാൻ ഉപഭോക്താക്കൾ ഇറോസ് നൗ ആപ് ഡൗൺലോഡ് ചെയ്ത് ബിഎസ്എൻഎൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടതാണ്. ഇറോസ് നൗ കണ്ടന്‍റ് ബിഎസ്എൻഎല്ലിന്റെ 78, 333, 444 പ്രീപെയ്ഡ് റീചാർജുകളിലും ലഭ്യമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article