പുകവലിയിൽ നിന്നും മോചനം വേണം, അടയ്ക്ക തന്നെ ശരണം; കേരളത്തിലെ അടയ്ക്ക് ഇനി ചൈനയിൽ വിൽക്കാം

വ്യാഴം, 16 ഫെബ്രുവരി 2017 (11:48 IST)
കേരളത്തിലെ അടയ്ക്ക ഇനി ചൈനയിൽ വിൽക്കാം. ചൈനയിലെ മൗത്ത് ഫ്രെഷ്‌നർ കമ്പനികൾക്ക് ഇന്ത്യയിൽനിന്നുള്ള അടയ്‌ക്ക ഇറക്കുമതി ചെയ്യാൻ അനുമതി ലഭിച്ചിരിക്കുകയാണ്. ഇത് കേരളത്തിലെ കമുക് കൃഷിക്കാർക്ക് ഗുണം ചെയ്യുമെന്ന് ഉറപ്പാണ്. പുകവലി നിർത്തണമെന്ന ചൈനക്കാരുടെ തീരുമാനമാണ് കേരളത്തിൽലെ കമുക് കൃഷിക്കാർക്ക് ഗുണമായിരിക്കുന്നത്.
 
പുകവലി നിർത്താൻ ചൈനയിൽ വ്യാപകമായ ശ്രമമാണു നടക്കുന്നത്. മൗത്ത് ഫ്രെഷ്‌നർ ഉപയോഗമാണ് അവിടെ പലർക്കും പുകവലിയിൽനിന്നുള്ള മോചനമാർഗം. അടയ്‌ക്കയിൽനിന്ന് ഉൽപാദിപ്പിക്കുന്ന മൗത്ത് ഫ്രെഷ്‌നറിനാണു ഡിമാൻഡ്. ഇത് ഉത്പാദിപ്പിക്കുന്ന കമ്പനികൾ ധാരളമുണ്ടെങ്കിലും അടയ്‌ക്ക വേണ്ടത്ര കിട്ടാനില്ല.
 
ഈ സാഹചര്യത്തിലാണ് ഇറക്കുമതിക്ക് അനുമതി തേടിയത്. കേരളത്തിനു പുറമെ കർണാടക, തമിഴ്‌നാട്, അസം എന്നിവിടങ്ങളിലാണു ഗണ്യമായ തോതിൽ അടയ്‌ക്ക ഉൽപാദനമുള്ളത്. ഇവിടങ്ങളിൽനിന്നുള്ള അടയ്‌ക്കയ്‌ക്കു ചൈനയിലെ വിപണി തുറന്നുകിട്ടുന്നതു വലിയ ആശ്വാസമാകും. 
 

വെബ്ദുനിയ വായിക്കുക