ക്രിസ്തുമസ്സിന് എട്ടിന്റെ പണിയുമായി ബാങ്കുകൾ, ആറുദിവസം തുടർച്ചയായി അവധി !

ബുധന്‍, 19 ഡിസം‌ബര്‍ 2018 (16:55 IST)
ക്രിതുമസ്സ് ആഘോഷങ്ങൾക്ക് എട്ടിന്റെ പണി നൽകിയിരിക്കുകയാണ് രാജ്യത്തെ ബാങ്കുകൾ. 21 മുതൽ 26 വരെ തുടർച്ചയായി ആറു ദിവസങ്ങൾ ബാങ്കുകൾ അവധിയായിരിക്കും. 21ന് രാജ്യവ്യാപകമായി ബാങ്ക് തൊഴിലാളികൾ സമരം പ്രഖ്യാപിച്ചിരിക്കുകയാണ് 22 നാലാം ശനിയാഴ്ചയായതിനാൽ ബാങ്കുകൾ അവധിയായിരിക്കും.
 
24ന് മാത്രമാണ് ബാങ്കുകൾ പിന്നീട് തുറന്നു പ്രവർത്തിക്കുക. ഇതോടെ ബാങ്കുകളിൽ തിരക്ക് വർധിക്കും എന്നതിനാൽ എല്ലാവർക്കും സേവനം ലഭ്യമായേക്കില്ല. 25ന് ബാങ്കുകൾക്ക് ക്രിസ്തുമസ് അവധിയാണ്. 26നാകട്ടെ ബറോഡ ദേന ബാങ്കുകൾ ലയിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ബാങ്ക് ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ക്രിസ്തുമസ്സിന് ബാങ്ക് സേവനങ്ങൾ പൂർണമായും സ്തംഭിക്കും. അത്യാവശ്യങ്ങൾക്കും ആഘോഷങ്ങൾക്കും ആവശ്യമായ പണം നേരത്തെ എടുത്ത് സൂക്ഷിക്കുന്നതാണ് നല്ലത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍