104 കിലോമീറ്റർ മൈലേജുമായി ബജാജ് 'പ്ലാറ്റിന കംഫർടെക്ക്' വിപണിയില്‍

വ്യാഴം, 11 ഓഗസ്റ്റ് 2016 (09:57 IST)
ഒരു ലിറ്റര്‍ പെട്രോളിൽ 104 കിലോമീറ്റർ മൈലേജ് ലഭിക്കുന്ന ബൈക്കുമായി ബജാജ്. പ്ലാറ്റിന ഇഎസിന്റെ പരിഷ്കരിച്ച രൂപമായ പ്ലാറ്റിന കംഫർടെക്ക് എന്ന ബൈക്കുമായാണ് കമ്പനി എത്തിയിരിക്കുന്നത്. മറ്റു ബൈക്കുകളെ അപേക്ഷിച്ച് 20 ശതമാനം അധികം കംഫർട്ട് നൽകുന്ന സസ്പെൻഷനാണ് ഈ ബൈക്കിനുള്ളതെന്ന് കമ്പനി അവകാശപ്പെടുന്നു.
 
കമ്യൂട്ടർ സെഗ്മെന്റിൽ ഏറ്റവും അധികം വിൽപ്പനയുള്ള ബൈക്കുകളിലൊന്നാണ് പ്ലാറ്റിന. ചെറുയാത്രകള്‍ക്കും ദീര്‍ഘദൂര യാത്രകള്‍ക്കും ഉപകരിക്കുന്ന വിധമാണ് പ്ലാറ്റിന കംഫർടെക്കിന്റെ രൂപകല്‍പ്പന നടത്തിയിരിക്കുന്നത്. കൂടുതൽ മൈലേജുമായി എത്തുന്നതുകൊണ്ട് ഈ ബൈക്കിന് വിപണിയിൽ നിന്ന് മികച്ച പ്രതികരണം ലഭിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
 
102 സിസി ഡിടിഎസ് ഐ എൻജിനാണ് പ്ലാറ്റിനയ്ക്ക് കരുത്തേകുന്നത്. 7500 ആർപിമ്മിൽ 8 ബിഎച്ച്പി കരുത്തും 5000 ആർപിഎമ്മിൽ 8.6 എൻഎം ടോർക്കുമാണ്‍ ഈ എൻജിനുള്ളത്. കിക്ക്, സെൽഫ് സ്റ്റാർട്ട് എന്നീ വകഭേദങ്ങളിൽ ലഭിക്കുന്ന ബൈക്കിന്റെ കിക്ക് സ്റ്റാർട്ട് മോ‍ഡലിന് 44,047 രൂപയും സെൽഫ് സ്റ്റാർട്ട് മോഡലിന് 46,096 രൂപയുമാണ് കേരളത്തിലെ എക്സ് ഷോറൂം വില. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക