റിലയന്‍സ് ജിയോയെ ഞെട്ടിച്ച് സൌജന്യകോളുകളുമായി എയര്‍ടെല്‍ !

വെള്ളി, 14 ഒക്‌ടോബര്‍ 2016 (15:17 IST)
ജിയോയെ ഞെട്ടിച്ച് യൂസര്‍മാരെ ആകര്‍ഷിക്കുന്ന വമ്പന്‍ ഓഫറുകളുമായി എയര്‍ടെല്‍. എയര്‍ടെല്‍ നമ്പറില്‍ നിന്നും മറ്റൊരു എയര്‍ടെല്‍ നമ്പറിലേക്ക് 50 മിനുട്ട് സൗജന്യകോള്‍ ലഭ്യമാകുന്ന എയര്‍ടെല്‍ ഡയല്‍ എന്ന പുത്തന്‍ ഓഫറുമായാണ് കമ്പനി രംഗത്തെത്തിയിട്ടുള്ളത്.  
 
രണ്ട് ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ് എന്ന എയര്‍ടെല്‍ ക്ലൗഡാണ് മറ്റൊരു ഓഫര്‍. രാത്രികാലങ്ങളില്‍ ഫയലുകളും മറ്റും  ഇതിലേക്ക് അപ്‌ലോഡ് ചെയ്യുന്നതിന് ചാര്‍ജ് നല്‍കേണ്ട ആവശ്യവുമില്ല എന്നതാണ് ഈ ക്ലൌഡ് സ്റ്റോറേജിന്റെ പ്രധാന സവിശേഷത. പ്രീപെയ്ഡ് യൂസര്‍മാര്‍ക്ക് മാത്രമാണ് സൗജന്യ അപ്‌ലോഡ് ഓപ്ഷന്‍ ലഭിക്കുക.  
 
രാത്രി സമയത്ത് അഞ്ച് ജിബി സൗജന്യ ഡേറ്റ നല്‍കുന്ന എയര്‍ടെല്‍ ജാക്ക്‌പോട്ട് എന്ന ഓഫറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. മൈ എയര്‍ടെല്‍ വഴി ഡിറ്റോ ടിവി, ഹൈക്ക് മെസഞ്ചര്‍ ആപ്പ്,  മ്യൂസിക്, മൂവീസ്, എയര്‍ടെല്‍ മണി എന്നിവയിലേക്കും യൂസര്‍മാര്‍ക്ക് ആക്‌സസ് ചെയ്യാന്‍ സധിക്കും. കൂടാതെ 100 ലൈവ് ടിവി ചാനലുകളും അനേകം പ്രശസ്ത ചാനലുകളുമുള്ള ഡിറ്റോ ടിവിയും യൂസര്‍മാര്‍ക്ക് സൗജന്യമായി സബ്‌സ്‌ക്രൈബ് ചെയ്യാം.
 

വെബ്ദുനിയ വായിക്കുക