244 രൂപയ്ക്ക് 70ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും; വോഡാഫോണ്‍ ഞെട്ടിക്കുന്നു !

തിങ്കള്‍, 24 ജൂലൈ 2017 (17:45 IST)
ജിയോയുടെ പുതിയ അണ്‍ലിമിറ്റഡ് പ്ലാനുകള്‍ക്ക് തിരിച്ചടി നല്‍കാന്‍ പുതിയൊരു അണ്‍ലിമിറ്റഡ് ഓഫറുമായി വോഡാഫോണ്‍ രംഗത്ത്. 244 രൂപയുടെ പ്ലാനാണ് കമ്പനി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനില്‍ ഒരു ജിബി 4ജി ഡാറ്റയാണ് പ്രതിദിനം ലഭിക്കുക. 70 ദിവസമാണ് ഈ ഓഫറിന്റെ വാലിഡിറ്റി. പുതിയ ഉപഭോക്താക്കള്‍ക്കു മാത്രമാണ് ഈ പ്ലാന്‍ ലഭ്യമാകുന്നത്. പഴയ സിമ്മില്‍ ഈ തുകയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കില്ലെന്നും കമ്പനി അറിയിച്ചു. 
 
244 രൂപയുടെ ആദ്യ റീച്ചാര്‍ജ്ജില്‍ മാത്രമായിരിക്കും 70 ദിവസത്തെ വാലിഡിറ്റി ലഭിക്കുക. രണ്ടാമത്തെ റീച്ചാര്‍ജ്ജു മുതല്‍ ഇതേ തുകയില്‍ 35 ദിവസം മാത്രമേ വാലിഡിറ്റി ലഭ്യമാകുകയുള്ളൂ. അതോടോപ്പം 346 രൂപയുടെ മറ്റൊരു പ്ലാനും വോഡാഫോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്ലാനില്‍ ഒരു ജിബി ഡാറ്റ പ്രതി ദിനം ലഭിക്കുന്നു. വാലിഡിറ്റിയാവട്ടെ 56 ദിവസവുമാണ്. ഇതില്‍ പ്രതി ദിനം 300 മിനിറ്റാണ് വോയിസ് കോള്. അതായത് പ്രതി വാരം 1200 മിനിറ്റ് ഫ്രീ വോയിസ് കോളും 56 ജിബി ഡാറ്റയും ലഭ്യമാകുമെന്ന് ചുരുക്കം.
 
244 രൂപയുടെ പ്ലാനിലും 346 രൂപയുടെ പ്ലാനിലും 'മൈ വോഡാഫോണ്‍ ആപ്പ്' വഴിയാണ് റീച്ചാര്‍ജ്ജ് ചെയ്യുന്നതെങ്കില്‍ 5% ക്യാഷ് ബാക്ക് ഓഫറും കമ്പനി നല്‍കുന്നുണ്ട്. അതായത് 244 രൂപയുടെ പ്ലാനില്‍ 9.70 ടോക്‌ടൈമും 346 രൂപയുടെ പ്ലാനില്‍ 17.30 രൂപയുടെ ടോക്‌ടൈമും അധികം ലഭിക്കുമെന്ന് സാരം. അതേസമയം വോഡാഫോണിന്റെ 244 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളുകള്‍ ചെയ്യാന്‍ സാധിക്കുന്നത് വോഡാഫോണ്‍ ടൂ വോഡാഫോണിലേക്ക് മാത്രമായിരിക്കുമെന്നും കമ്പനി പറയുന്നു.

വെബ്ദുനിയ വായിക്കുക