നിരത്തില്‍ നിറഞ്ഞാടാന്‍ ഹ്യുണ്ടായ് ട്യൂസോണ്‍ ഫോര്‍-വീല്‍-ഡ്രൈവ് എഡിഷന്‍ ഇന്ത്യയില്‍ !

Webdunia
ശനി, 7 ഒക്‌ടോബര്‍ 2017 (13:54 IST)
ട്യൂസോണ്‍ എസ്‌യുവിയുടെ ഫോര്‍-വീല്‍-ഡ്രൈവ് എഡിഷനുമായി ഹ്യുണ്ടായ്. ടോപ് എന്റ് വേരിയന്റായ ജിഎല്‍എസ് ഡീസല്‍ ഓട്ടോമാറ്റിക് വകഭേദത്തില്‍ മാത്രമാണ് ഈ ഫോര്‍-വീല്‍-ഡ്രൈവ് എഡിഷനെ ഹ്യുണ്ടായ് വിപണിയിലെത്തിക്കുന്നത്. 25.19 ലക്ഷം രൂപ വിലവരുന്ന ഈ എസ്‌യു‌വിയുടെ കടന്നുവരവോടെ ടൂ-വീല്‍-ഡ്രൈവ് ജിഎല്‍എസ് വേരിയന്റിനെ കമ്പനി പിന്‍‌വലിക്കുകയും ചെയ്തു.
 
വാഹനത്തിന്റെ  ഫ്രണ്ട് എന്‍ഡില്‍ ട്രാക്ഷന്‍ നഷ്ടപ്പെടുന്നു എന്ന് മനസിലാകുന്ന പക്ഷം തന്നെ മുഴുവന്‍ കരുത്തും പിന്നിലെ ടയറുകളിലേക്ക് താനെ പകരുന്ന സിസ്റ്റമാണ് പുതിയ ട്യൂസോണില്‍ ഒരുങ്ങുന്നത്. ഡ്രൈവര്‍ മുഖേന ആക്ടിവേറ്റ് ചെയ്യാന്‍ കഴിയുന്ന ഫോര്‍-വീല്‍-ഡ്രൈവ് ലോക്ക് മോഡും പുതിയ ട്യൂസോണിന്റെ പ്രത്യേകതയാണ്. തത്ഫലമായി മുന്നിലേയും പിന്നിലേയും വീലുകളിലേക്ക് 50:50 ടോര്‍ഖ് അനുപാതം ഉറപ്പ് വരുത്താനും സാധിക്കും. 
 
ട്രാക്ഷന്‍ ഏറെയുള്ള വീലുകളിലേക്ക് കൂടുതല്‍ കരുത്ത് എത്തിക്കുന്ന തരത്തിലുള്ള അഡ്വാന്‍സ്ഡ് ട്രാക്ഷന്‍ കോര്‍ണറിംഗ് കണ്‍ട്രോള്‍ ഫീച്ചറും ഈ പുതിയ എഡിഷന്റെ വിശേഷമാണ്. 182.4 ബി‌എച്ച്‌പി കരുത്തും 400 എന്‍‌എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് പുതിയ എസ്‌യു‌വിക്ക് കരുത്തേകുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇതില്‍ നകിയിട്ടുള്ളത്.
 
വെഹിക്കിള്‍ സ്റ്റബിലിറ്റി മാനേജ്‌മെന്റ്, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, , ബ്രേക്ക് അസിസ്റ്റ്, ഡൗണ്‍ ഹില്‍ ബ്രേക്ക് കണ്‍ട്രോള്‍ എന്നിങ്ങനെയുള്ള സുരക്ഷാ ഫീച്ചറുകളും ഈ വാഹനത്തിലുണ്ട്. ഹോണ്ട സിആര്‍-വി, ജീപ് കോമ്പസ് ടോപ്പ് വേരിയന്റ്, മഹീന്ദ്ര XUV500 എന്നീ മോഡലുകളാണ് ഹ്യുണ്ടായ് ട്യൂസോണിന്റെ പ്രധാന എതിരാളികള്‍. 

അനുബന്ധ വാര്‍ത്തകള്‍

Next Article