സാധാരണ പ്ലാസ്റ്റിക് ഭാഗങ്ങള്‍ക്ക് പകരം ഏതാണ്ട് പൂര്‍ണമായും അലുമിനിയം ബോഡിയാണ് എച്ച്ടിസിവണ്ണിന്റേത്.
1.7 GHz ക്വാഡ്കോര്‍ പ്രൊസസറാണ്. 2 ജിബി റാമുമുണ്ട്. 4.7 ഇഞ്ച് 1080പി ഹൈഡെഫിനിഷന്‍ ഡിസ്പ്ലെ, അള്‍ട്രാപിക്സല്‍ ക്യാമറ, മുന്‍ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന സ്റ്റീരിയോ സ്പീക്കറുകള്‍, ആന്‍ഡ്രോയ്ഡിന്റെ ജല്ലി ബീന്‍ എന്നിവ ഫോണിലുണ്ട്.
സാംസംങ് ഗാലക്സി എസ്4
PRO
ഫോണിന്റെ സ്ക്രീന്‍ വലിപ്പം 5 ഇഞ്ചാണ് ഉള്ളത് . ഫോണെന്നതിനേക്കാള് ഒരു ഫാബ്ലെറ്റെന്ന് ഇതിനെ വിളിക്കാനാകും. ഗാലക്സി എസ് 4 എത്തിയിരിക്കുന്നു എന്നര്‍ഥം. 1080പി (ഫുള്‍ എച്ച്ഡി 1,920 x 1,080 പിക്സല്‍ ഡിസ്പ്ലെയാണ് ഫോണിനുള്ളത്. പോറലുകള്‍ വീഴാത്ത ഗോറില്ല ഗ്ലാസ് 2 ആണ് ഉപയോഗിച്ചിട്ടുള്ളത്.
1.9 ജിഗാഹേര്‍ട്സ് ക്വാര്‍ഡ്-കോര്‍ പ്രൊസസര്‍ കരുത്തുപകരുന്ന ഗാലക്സി എസ് 4 ന് 2 ജിബി റാമുണ്ട്. ആന്‍ഡ്രോയിഡ് 4.2.2 പതിപ്പാണ് ഗാലക്സി എസ് 4 ലുള്ളത്. 13 മെഗാപിക്സല്‍ ക്യാമറയാണ് ഗാലക്സി എസ് 4 നുള്ളത്. 2600mAh ബാറ്ററിയാണ് ഫോണിന് ആയുസ്സ് നല്‍കുക. സംതൃപ്തി നല്‍കിയില്ലെങ്കില്‍ ബാറ്ററി മാറ്റുകയും ചെയ്യാം.
16 ജിബി, 32 ജിബി, 64 ജിബി മോഡലുകളിലാകും ഗാലക്സി എസ് 4 പുറത്തിറങ്ങുക. എങ്കിലും, സ്റ്റോറേജ് 64 ജിബി കൂടി വര്‍ധിപ്പിക്കാന്‍ പാകത്തില്‍ മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട് ഉണ്ട്.
ഐഫോണ്‍ 5എസ്
PRO
ഐഫോണ്‍ 5എസില്‍ 64 ബിറ്റ് എ7 പ്രോസസറാണുള്ളത്. 64 ബിറ്റ് ചിപ്പുള്ള ആദ്യത്തെ സ്മാര്‍ട്ട് ഫോണാണിത്. കൂടാതെ ഫോണിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി ഫിംഗര്‍പ്രിന്റ് സെന്‍സറുമുണ്ട്.
നാലിഞ്ചു വലുപ്പമുള്ള 1136 540 റസല്യൂഷന്‍ സ്ക്രീനാണ് ഈ മോഡലിന്. ബില്‍റ്റ് ഇന്‍ ക്യാമറ 1.5 മൈക്രോ പിക്സല്‍ സഹിതം എട്ടു മെഗാപിക്സലായി അപ്ഗ്രേഡ് ചെയ്തിരിക്കുന്നു.
112 ഗ്രാം മാത്രം ഭാരമുള്ള ഐഫോണ്‍ 5എസ് ലോകത്തെ ഏറ്റവും ഭാരം കുറഞ്ഞ സ്മാര്‍ട്ട് ഫോണാണ്. സില്‍വര്‍, സ്പേയ്സ് ഗ്രേ, ഗോള്‍ഡ് എന്നീ നിറങ്ങളില്‍ 16 ജിബി, 32 ജിബി, 64 ജിബികളില് ഐഫോണ്‍ 5എസ് ലഭിക്കും
ഗാലക്സി നോട്ട് 3
PRO
5.7 ഇഞ്ച് എച്ച് ഡി (1080×1920) സൂപ്പര്‍ അമോലെഡ് സ്ക്രീനാണ് ഇതിനുള്ളത്. ജെറ്റ് ബ്ലാക്ക്, ക്ലാസിക് വൈറ്റ്, ബ്ലഷ് പിങ്ക് കളറുകളില്‍ ഫോണ്‍ ലഭ്യമാകും. 3GB of Lower Power DDR3 RAMല്‍ പ്രവര്‍ത്തിക്കുന്ന ആദ്യമൊബൈലാണത്രെ ഇത്. 13 മെഗാപിക്സല്‍ റിയര്‍ കാമറയാണ് ഇതില്‍ ഉപയോഗിക്കുന്നത്.
2 മെഗാപിക്സല്‍ ഫ്രണ്ട് കാമയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ജെല്ലി ബീന്‍ വേര്‍ഷനിലായിരിക്കും ഫോണ്‍ എത്തുന്നത്. ആക്ഷന്‍ മെമ്മോ, സ്ക്രാപ് ബുക്ക്, സ്ക്രീന്‍ റൈറ്റ്, എസ് ഫൈണ്ടര്‍, പെന്‍ വിന്‍ഡോ, എസ് നോട്ട്, മള്‍ട്ടി വിന്‍ഡോ, ന്യു ഈസി ക്ലിപ്, ഡയറക്ട് പെന്‍ ഇന്‍പുട്ട് എന്നിവയും നിരവധി ക്യാമറ ഫീച്ചറുകളും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടത്രെ.
വൈഫൈ 802 ആണത്രെ കണക്ടിവിറ്റിക്ക് ഉപയോഗിക്കുന്നത്. 32GB ,64GB സ്റ്റോറേജ് ഓപ്ഷനിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. കുടാതെ മൈക്രോ എസ് ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കണം.
ബ്ലാക്ക്ബെറിയുടെ ക്യുവര്‍ട്ടി കീപാഡ് മോഡലാണ് ക്യു 10. കാനഡയിലും യുകെയിലും എത്തിയ ബ്ലാക്ക്ബെറി 10നു മികച്ച പ്രതികരണമാണ് വിപണിയില്‍ നിന്നും ലഭിച്ചതെന്ന് കമ്പനി അവകാശപ്പെടുന്നു.
ബ്ലാക്ക്ബെറി പുതുതായി അവരിപ്പിച്ച ബ്ലാക്ക്ബെറി 10 ഒഎസുമായി എത്തുന്ന രണ്ടാമത്തെ മോഡലാണ് ക്യു 10. നേരത്തെ ഫ്ലാഗ്ഷിപ്പ് മോഡലായ ഇസഡ്10, 2013 ആദ്യം എത്തിയിരുന്നു. ഫെബ്രുവരിയില്‍ ഇന്ത്യയില്‍ എത്തിയ ഇസഡ് 10ന്റെ വില 43,490 രൂപയാണ്.
എംആര്‍പിയില്‍ കൂടിയ വിലയില്‍ വില്ക്കപ്പെട്ടിട്ടും പലയിടങ്ങളിലും റെക്ക്കോര്ഡ് വില്‍പ്പന.
അഞ്ചിഞ്ച് സ്ക്രീനോടു കൂടിയ എ116 കാന്‍വാസ് എച്ച്ഡി പുറത്തിറങ്ങിയത്.
1.2 ഗിഗാഹെഡ്സ് ക്വാഡ്കോര്‍ പ്രൊസസര്‍, 1 ജിബി റാം , ജെല്ലി ബീന്‍ ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവ ഫോണിലുണ്ട്.
ഡ്യുല്‍ സിം ഉപയോഗിക്കാവുന്ന ഈ സ്മാര്‍ട്ട്ഫോണിന്റെ പിന്നിലെ ക്യാമറ 8 എംപിയാണ്. മുന്വശത്തേത്ത് 2 എംപിയും. ലെഡ് ഫ്ലാഷ് ഉണ്ട്.
4 ജിബി ഇന്റേണല്‍ മെമ്മറിയുണ്ടെങ്കിലും ഉപയോഗിക്കാന്‍ കഴിയുന്നത് 1.77 ജിബി മാത്രം. മൈക്രോ എസ്.ഡി കാര്‍ഡ് വഴി 32 ജിബി വരെ വര്‍ധിപ്പിക്കാം. അഞ്ച് മണിക്കൂര്‍ ടോക്ക് ടൈം തരുന്ന 2000 mAh ബാറ്ററിയും ഉണ്ട്.