രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ, തുറന്നുസമ്മതിച്ച് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗവും

Webdunia
വെള്ളി, 23 ഓഗസ്റ്റ് 2019 (16:06 IST)
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗമായ ഷാമിക രവി. പ്രതിസന്ധി മറികടക്കാൻ എല്ലാ മന്ത്രാലയങ്ങളുടെയും യോജിച്ചുള്ള പ്രവർത്തനം ആവശ്യമണെനും ഷാമിക രവി ട്വിറ്ററിൽ കുറിച്ചു. 
 
'നമ്മൾ കടുത്ത പ്രതിസാന്ധിയെ നേരിടുകയാണ്. ഇത് മറികടക്കുന്നതിനായി എല്ലാ മന്ത്രാലയങ്ങളെയും ഉൾപ്പെടുത്തി ഉൻടൻ തന്നെ ഒരു 'ദേശീയ വളർച്ചാ മർഗരേഖ' തയ്യാറാക്കേണ്ടതുണ്ട്. സാമ്പതിക മേഖലയിൽ നിരധി മാറ്റങ്ങൾ തന്നെ വേണ്ടിവരും.' ഷാമിക രവി ട്വിറ്ററിൽ കുറിച്ചു. രാജ്യാത്തെ സമ്പദ്‌വ്യവസ്ഥ ധനകാര്യ മന്ത്രാലയത്തിന് മാത്രം വിട്ടുനൽകുന്നത്. ഒരു കമ്പനിയുടെ വളർച്ച അക്കൗണ്ട് പ്പാർട്ട്‌‌മെന്റിലേക്ക് ഒതുക്കുന്നതിന് സമാനമായിരിക്കും എന്നും ഷാമിക രവി മുന്നറിയിപ്പ് നൽകുന്നു.
 
രാജ്യത്തെ സാമ്പത്തിക മേഖല കടുത്ത പ്രതിസന്ധിയെ നേരിടുന്നതായി നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറും വെളിപ്പെടുത്തിയിരുന്നു. 70 വർഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക സമ്മർദ്ദമാണ് രജ്യത്തെ ധനകാര്യ മേഖല അഭിമുഖീകരിക്കുന്നത് എന്നായിരുന്നു രാജീവ് കുമാറിന്റെ വെളിപ്പെടുത്തൽ. 

അനുബന്ധ വാര്‍ത്തകള്‍

Next Article