ഇന്ത്യയിലെ പ്രമുഖ മൊബൈല്‍ കമ്പനിയായ സ്‌പൈസ് യുഎഇ വിപണി കൈയ്യടക്കാന്‍ പോകുന്നു. ദുബായിയില്‍ നടന്ന ചടങ്ങില്‍ സ്‌പൈസ് ഏറ്റവും പുതിയ മോഡല്‍ മൊബൈല്‍ ഫോണുകള്‍ അവതരിപ്പിച്ചു.
ഏറ്റവും പുതിയ എസ് കൂള്‍പാഡ് സ്മാര്‍ട്ട് ഫോണ്‍ ഉള്‍പ്പെടെ സ്‌പൈസ് നിര്‍മ്മിക്കുന്ന എല്ലാ മൊബൈല്‍ ഫോണുകളും ഇനി യുഎഇയില്‍ ലഭിക്കും. എസ് കൂള്‍പാഡ് എന്ന സ്മാര്‍ട്ട് ഫോണ്‍ ആണ് സ്‌പൈസ് വിപണിയിലിറക്കിയ ഏറ്റവും വിലകൂടിയ ഫോണ്‍.
എഴുപത്തി ഒന്‍പത് ദിര്‍ഹം മുതല്‍ ആയിരത്തി ഇരുന്നൂറു ദിര്‍ഹം വരെ വിലവരുന്ന ഫോണുകള്‍ ഇനി മുതല്‍ യുഎഇയിലെ എല്ലാ എമിരേറ്റുകളിലും ലഭിക്കുമെന്ന് സ്‌പൈസ് മിഡിലീസ്റ്റ് സിഇഒ ആനന്ദ് കൃഷ്ണന്‍ അറിയിച്ചു.