സ്വര്‍ണവില വീണ്ടും കൂടി

വ്യാഴം, 11 ജൂണ്‍ 2015 (11:39 IST)
സംസ്ഥാനത്ത് സ്വര്‍ണവില കൂടി. 80 രൂപ വര്‍ദ്ധിച്ച് 20, 080 രൂപയാണ് ഒരു പവന് ഇന്നത്തെ വില.
 
ഗ്രാമിന് 10 രൂപ കൂടി 2,510 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തരവിപണിയില്‍ പ്രതിഫലിച്ചത്.
 
ചൊവ്വാഴ്ച സ്വര്‍ണവില 80 രൂപ കുറഞ്ഞ് 20,000 രൂപയില്‍ എത്തിയിരുന്നു. ബുധനാഴ്ചയും ഈ വില തുടര്‍ന്നു.അന്താരാഷ്‌ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1.04 ഡോളര്‍ കൂടി 1,187.14 ഡോളറിലെത്തി.

വെബ്ദുനിയ വായിക്കുക