തുടര്‍ച്ചയായി രണ്ട് ദിവസത്തെ വിലക്കുറവിന് ശേഷം സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഒരു പവന്റെ വില 120 രൂപ കൂടി 21,440 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപ ഉയര്‍ന്ന് 2680 രൂപയായി.
ആഗോള വിപണിയിലെ വിലമാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ആഗോള വിപണിയില്‍ സ്വര്‍ണവില കൂടുകയും കുറയുകയും ചെയ്യുന്ന പ്രവണത നിലനില്‍ക്കുകയാണ്.