സ്വര്‍ണവിലയില്‍ ചലനമില്ല

ചൊവ്വ, 29 ജനുവരി 2013 (12:25 IST)
PRO
സ്വര്‍ണവിലയില്‍ ചലനമില്ലാതെ തുടരുന്നു. പവന് 22,960 രൂപയും ഗ്രാമിന് 2,870 രൂപയുമാണ് കഴിഞ്ഞ നാലു ദിവസമായി കേരളവിപണിയിലെ വില.

ശനിയാഴ്ച മുതല്‍ വില ഈ നിലവാരത്തിലാണ്. കഴിഞ്ഞയാഴ്ച ഒരവസരത്തില്‍ 23,200 രൂപയിലേക്ക് ഉയര്‍ന്ന ശേഷമാണ് പവന്‍വില 22,960 രൂപയിലേക്ക് താഴ്ന്നത്.

അതിനിടെ, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നു. ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 4.70 ഡോളറാണ് വര്‍ധിച്ചത്. ഇതോടെ വില 1,659.20 ഡോളറായി.

വെബ്ദുനിയ വായിക്കുക