സ്വര്‍ണം പവന് 120 രൂപ കൂടി

ശനി, 28 സെപ്‌റ്റംബര്‍ 2013 (10:29 IST)
PRO
PRO
സ്വര്‍ണവില വീണ്ടും കൂടി. സ്വര്‍ണം പവന് 120 രൂപ കൂടി 22,200 രൂപയായി. അതോടെ ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,775 രൂപയായി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില വര്‍ധിച്ചതാണ് സംസ്ഥാനത്തെ സ്വര്‍ണവിപണിയിലും പ്രതിഫലിച്ചത്.

ഒരു ട്രോയ് ഔണ്‍സ്(31.1 ഗ്രാം) സ്വര്‍ണത്തിന് 1323.70 ഡോളറാണ് ഇന്നത്തെ വില. സ്വര്‍ണവില ഇന്നലെ പവന് 240 രൂപ കുറഞ്ഞിരുന്നു. അതെസംയം ഓഹരി വിപണി നഷ്ടത്തിലാണ്. പ്രധാന ഏഷ്യന്‍ വിപണികളെല്ലാം നഷ്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

സെന്‍സെക്സ് 166.58 പോയിന്റ് ഇടിഞ്ഞ് 19727.27ലും നിഫ്റ്റി 49.05 ഇടിഞ്ഞ് 5833.20ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

വെബ്ദുനിയ വായിക്കുക