ടാറ്റ ഹൗസിംഗിന്റെ ഫ്ലാറ്റാണ് വിറ്റു പോയത്. 1,800 അന്വേഷണങ്ങള്‍ ആണ് പ്രോപ്പര്‍ട്ടി കാര്‍ണിവലില്‍ ഉണ്ടായതെന്ന് സ്‌നാപ് ഡീല്‍ അറിയിച്ചു. 2014 ഓഗസ്റ്റിലാണ് റിയല്‍ എസ്റ്റേറ്റ് വിഭാഗം കൂടി സ്നാപ് ഡീല്‍ ഉള്‍പ്പെടുത്തിയത്. അതിനു ശേഷം, വ്യത്യസ്ത വിലകളിലുള്ള നൂറിലേറെ ഫ്ലാറ്റുകള്‍ ആണ് ഇതുവരെ വിറ്റഴിച്ചതെന്ന് സ്നാപ് ഡീല്‍ വൈസ് പ്രസിഡന്റ് അമിത് മഹേശ്വരി പറഞ്ഞു.
നാല് മാസത്തിനിടെ 400 ശതമാനം വളര്‍ച്ചയാണ് ഈ മേഖലയില്‍ ഉണ്ടായതെന്നും അമിത് മഹേശ്വരി വ്യക്തമാക്കി. ടാറ്റ വാല്യു ഹോംസ്, ടാറ്റ ഹൗസിങ്, ഡി എല്‍ എഫ്, ശോഭ ഡെവലപ്പേഴ്‌സ് എന്നിവയടക്കം നിരവധി സ്ഥാപനങ്ങളാണ് ഓണ്‍ലൈന്‍ വഴി ഫ്ലാറ്റുകളും വില്ലകളും വില്‍ക്കുന്നത്.