സെല്‍ഫി പ്രേമികള്‍ക്കായി സോണി എക്‌സ്പീരിയ എക്‌സ് എ എത്തുന്നു

തിങ്കള്‍, 27 ജൂണ്‍ 2016 (09:37 IST)
സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയിലേക്ക് ജൂണ്‍ മാസത്തില്‍ എത്തിച്ചേരുന്ന പുതിയ അതിഥിയാണ് സോണി എക്‌സ്പീരിയയുടെ എക്‌സ് എ. ആന്‍ഡ്രോയിഡ് മാര്‍ഷ്മാലോ ഓപറേറ്റിംഗ് സിസ്റ്റത്തിലെത്തുന്ന എക്‌സ് എയ്ക്ക് 20,990 രൂപയാണ് വില. 
 
2 ജിബി റാമില്‍ എത്തുന്ന എക്‌സ് എയ്ക്ക് 16 ജിബി ഇന്റേര്‍ണല്‍ മെമ്മറിയും 200 ജിബി എക്‌സ്പാന്റബിള്‍ മെമ്മറിയുമുണ്ട്.  മീഡിയാടെക് എയ്‌ലിയോ പി10 64 ഒക്ടാ കോര്‍ പ്രോസസര്‍ ആണ് എക്‌സ് എയുടെത്. 2300 എംഎഎച്ച് ബാറ്ററിയുമായെത്തുന്ന ഫോണിന് രണ്ട് ദിവസത്തെ ബാറ്ററി ലൈഫ് ആണ് നിര്‍മ്മാതാക്കളുടെ അവകാശം. 
 
5 ഇഞ്ച് ഡിസ്‌പ്ലേയുള്ള എക്‌സ് എയ്ക്ക് 13 മെഗാ പിക്‌സല്‍ റിയര്‍ ക്യാമറയും 8 മെഗാ പിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുണ്ട്. വളരെ മങ്ങിയ പ്രകാശത്തില്‍ പോലും മികച്ച ക്ലാരിറ്റിയും മികച്ച വൈഡ് ആംഗിളും എക്‌സ് എയുടെ ക്യാമറയുടെ പ്രധാന പ്രത്യേകതയാണ്. എഫ് എം റേഡിയോ കൂടിയുള്ള ഫോണ്‍ 4ജി കണക്ടിവിറ്റിയുമായാണ് വിപണി കീഴടക്കാനെത്തുന്നത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക