സൂപ്പര്‍ കാറിനു പിന്നാലെ പൊലീസിന് സൂപ്പര്‍ ബോട്ടും
വെള്ളി, 7 മാര്‍ച്ച് 2014 (10:22 IST)
PRO
സൂപ്പര്‍ കാറുകള്‍ ഉപയോഗിക്കുന്നതില്‍ പ്രശസ്തമാണ് ദുബായ് പൊലീസ്.കാഴ്ചക്കാരുടെ മനം കവരുന്നതും വേഗതയാല്‍ അമ്പരപ്പിക്കുന്നതുമായ ഇത്തരം നിരവധി ആഡംബരക്കാറുകളാണ് ദുബായ് പൊലീസിനുള്ളത് .
എന്നാല്‍ സൂപ്പര്‍കാറുകള്‍ക്ക് പിന്നാലെ ദുബായ് പൊലീസ് സൂപ്പര്‍ബോട്ടും പുറത്തിറക്കുകയാണ്. ജിസിസിയിലെ വേഗതയേറിയ പൊലീസ് ബോട്ടാണിത്. ദുബായ് ബോട്ട് ഷോയിലാണ് ഈ സൂപ്പര്‍താരത്തെ പ്രദര്‍ശിപ്പിച്ചത്.
ദുബായ് ഇന്റര്‍നാഷണല്‍ ബോട്ട് ഷോയിലാണ് തങ്ങളുടെ ഏറ്റവും പുതിയ ബോട്ട് അധികൃതര്‍ പ്രദര്‍ശിപ്പിച്ചത്പത്ത് മീറ്റര്‍ നീളമുള്ള ബോട്ട് എക്‌സ്‌ക്യാറ്റ് സ്‌പോര്‍ട്‌സ് സീരിസില്‍ പെട്ടതാണ്. 31 സീറ്റുകളുണ്ട്. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാവും.