സുഷമ നാഥ് പുതിയ ധനകാര്യ സെക്രട്ടറി

വെള്ളി, 4 ഫെബ്രുവരി 2011 (09:29 IST)
PRO
PRO
പുതിയ ധനകാര്യ സെക്രട്ടറിയായി സുഷമ നാഥിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. അശോക് ചൗള ജനുവരി 31ന് വിരമിച്ച ഒഴിവിലാണ് നിയമനം. രാജ്യത്തിന്റെ ധനകാര്യ സെക്രട്ടറിയാകുന്ന ആദ്യ വനിതയാണ് സുഷമ. 1974ലെ മധ്യപ്രദേശ് കേഡറിലെ ഐഎഎസ് ഓഫീസറാണ് സുഷ്മ.

ധനകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയായ സുഷ്മ എക്പെന്‍ഡിച്ചര്‍ സെക്രട്ടറിയായി 2008 മുതല്‍ മന്ത്രാലയത്തിലുണ്ട്. മാര്‍ച്ച് 31 വരെയായിരുന്ന ഇവരുടെ കാലാവധി മെയ് 31 വരെ നീട്ടിയിട്ടുണ്ട്.

അതേസമയം ഈ വര്‍ഷം ഏപ്രില്‍ 30 വരെ സാമ്പത്തിക കാര്യ വകുപ്പിന്‍റെ സെക്രട്ടറിയായി ആര്‍ ഗോപാലന്‍ തുടരും. അശോക് ചൗളയായിരുന്നു ഈ വകുപ്പിന്‍റെയും സെക്രട്ടറി.

വെബ്ദുനിയ വായിക്കുക