സുരക്ഷിത യാത്രക്കായി ‘കുടുംബശ്രീ ട്രാവത്സ്‘

വ്യാഴം, 28 നവം‌ബര്‍ 2013 (17:41 IST)
PRO
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതയാത്ര ഒരുക്കാന്‍ കുടുംബശ്രീ വനിതകള്‍ തന്നെ സാരഥികളാകുന്ന പദ്ധതിയാണ് കുടുംബശ്രീ ട്രാവല്‍സ്. 2772200 എന്ന നമ്പരില്‍ ബന്ധപ്പെട്ടാല്‍ നഗരപരിധിയില്‍ രാവിലെ ആറ് മുതല്‍ രാത്രി എട്ട് വരെ ഇവരുടെ സേവനം ലഭ്യമാകും.

കുടുംബസമേതം എത്തുന്നവര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് ട്രാവല്‍സിന്റെ നാനോടാക്‌സി സേവനം ഉപയോഗപ്പെടുത്താം. ആദ്യഘട്ടത്തില്‍ ഏഴ് കാറുകളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. കുടുംബശ്രീ അംഗങ്ങളായ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിരുന്നു. ഇവരുടെ സുരക്ഷയ്ക്കായി വാഹനത്തില്‍ ജിപിഎസ് സംവിധാനമുണ്ട്. ഡ്രൈവറുടെ സീറ്റിന്റെ രണ്ടുവശവും ഇരുമ്പ് ഗ്രിക്ല്ല് കൊണ്ട് മറച്ചിട്ടുമുണ്ട്.

കിലോമീറ്ററിന് 100 രൂപയും പിന്നീടുള്ള ഓരോ കിലോമീറ്ററിനും ഒമ്പത് രൂപയും നല്‍കണം. കമ്പ്യൂട്ടറൈസ്ഡ് ബില്ലാവും നല്‍കുക. യാത്രക്കാരില്‍ ഒരാളെങ്കിലും സ്ത്രീയായാല്‍ കുടുംബാംഗങ്ങള്‍ക്കും ഇതില്‍ യാത്ര ചെയ്യാം.

ഫ്രണ്ട്സ് ഓഫ് കുടുംബശ്രീയില്‍ അംഗമാകുന്ന പുരുഷന്മാര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി യാത്രാസൗകര്യമൊരുക്കാനും പദ്ധതിയുണ്ട്. മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ്, പൊലീസ്, ടൂറിസം വകുപ്പുകളുമായി യോജിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.

വെബ്ദുനിയ വായിക്കുക