കഴിഞ്ഞവര്‍ഷം സിംഗപൂര്‍ നേടിയത് റെക്കോര്‍ഡ് സാമ്പത്തികവളര്‍ച്ച. 2010ല്‍ സിംഗപൂരിന് 14.7 ശതമാനം സാമ്പത്തികവളര്‍ച്ചയാണ് ഉണ്ടായത്. ഇത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വളര്‍ച്ചാനിരക്കാണ്.
ലോകത്തിലെ ഏറ്റവും കൂടുതല്‍ വളര്‍ച്ചാനിരക്കുള്ള ദ്വീപ് രാജ്യങ്ങളില്‍ രണ്ടാംസ്ഥാനമാണ് സിംഗപൂരിന്. ഖത്തറാണ് ഒന്നാം സ്ഥാനത്ത്.
നിര്‍മ്മാണമേഖലയിലുണ്ടായ പുരോഗതിയാണ് സിംഗപൂരിന് റെക്കോര്‍ഡ് സാമ്പത്തികവളര്‍ച്ചയിലെത്താന്‍ സഹായകരമായത്. 2010ല്‍ മൂന്നാംപാദവാര്‍ഷികത്തില്‍ 10.5 ശതമാനത്തിലുണ്ടായിരുന്നത് അവസാനഘട്ടത്തില്‍ 12.5 ശതമാനമായി ഉയര്‍ത്താന്‍ കഴിഞ്ഞു. നിര്‍മ്മാണമേഖലയില്‍ മാത്രം 28.2 ശതമാനം വളര്‍ച്ചയുണ്ടാക്കാന്‍ സാധിച്ചു..
സ്വാതന്ത്ര്യാനന്തര സിംഗപൂരിന്റെ ചരിത്രത്തില്‍ ആദ്യമായാണ് 14. 7ശതമാനം വളര്‍ച്ചാനിരക്ക് കൈവരിക്കാന്‍ കഴിയുന്നത്.