രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ ഏഴ് ശതമാനത്തിലും കുറയുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) അഭിപ്രായപ്പെട്ടു. വളര്‍ച്ച നിലനിര്‍ത്താന്‍ കൂടുതല്‍ സഹായ പദ്ധതികള്‍ പ്രഖ്യാപിക്കാനും സിഐഐ സര്‍ക്കാരിനോടഭ്യര്‍ത്ഥിച്ചു.
സാമ്പത്തിക നിലവാരത്തെക്കുറിച്ച് തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ടില്‍ പലിശ നിരക്കില്‍ കൂടുതല്‍ ഇളവുകളേര്‍പ്പെടുത്താന്‍ ഇന്‍ഡസ്ട്രി ചേംബര്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെടുന്നുണ്ട്. രജ്യത്തെ സേവനമേഖല വന്‍ വെല്ലുവിളി നേരിടുന്നതായും സിഐഐ നിരീക്ഷിച്ചു.
ബാങ്കിംഗ്, ഫിനാന്‍സ്, റിയല്‍എസ്റ്റേറ്റ്, വാണിജ്യം, ഹോട്ടെല്‍, ഗതാഗതം എന്നീ മേഖലകളിലെ വ്യാപാര സാധ്യതകള്‍ കുറഞ്ഞ് വരുന്നത് സേവന മേഖലയെ മാന്ദ്യത്തിലാക്കുമെന്ന് ചേംബര്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന സാമൂഹ്യ വ്യക്ത്യാധിഷ്ടിത സേവനങ്ങള്‍ക്ക് മാത്രമേ നിലവിലെ പ്രതിസന്ധി തരണം ചെയ്യാനാകൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.