സമരം: എയര്‍ ഇന്ത്യയ്ക്ക് നഷ്ടം 500 കോടി

വ്യാഴം, 21 ജൂണ്‍ 2012 (10:27 IST)
PRO
PRO
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന എയര്‍ ഇന്ത്യയ്ക്ക് കൂനില്‍മേല്‍ കുരുവായി മാറുകയാണ് പൈലറ്റുമാരുടെ സമരം. 500 കോടി രൂപയുടെ നഷ്ടമാണ് പൈലറ്റ് സമരം മൂലം എയര്‍ ഇന്ത്യയ്ക്ക് ഉണ്ടായിരിക്കുന്നത്. സമരം 45 ദിവസം പിന്നിട്ടുകഴിഞ്ഞു.

എയര്‍ ഇന്ത്യയുടെ വിദേശ സര്‍വീസുകളെയാണ് സമരം പ്രധാനമായും ബാധിച്ചിരിക്കുന്നത്. ചില വിദേശസര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. മറ്റ് സര്‍വീസുകളുടെ സമയക്രമം മാറ്റിയിട്ടുണ്ട്.

സമരം മൂലം എയര്‍ ഇന്ത്യയ്ക്ക് പ്രതിദിനം പത്തു കോടിയോളം നഷ്ടമുണ്ടാകുന്നു എന്നാണ് കണക്ക്. മെയ് ഏഴു മുതലാണ് എയര്‍ ഇന്ത്യയിലെ ഒരുവിഭാഗം പൈലറ്റുമാര്‍ സമരം ആരംഭിച്ചത്.

വെബ്ദുനിയ വായിക്കുക