സത്യം കമ്പ്യൂട്ടേഴ്സിന് മികച്ച ലാഭം

ബുധന്‍, 23 ഏപ്രില്‍ 2008 (11:49 IST)
മുംബൈ: രാജ്യത്തെ വിവരസാങ്കേതിക വിദ്യാ രംഗത്തെ പ്രമുഖ കമ്പനികളില്‍ ഒന്നായ സത്യം കമ്പ്യൂട്ടേഴ്സ് ലിമിറ്റഡ് 2007-08 സാമ്പത്തിക വര്‍ഷത്തെ അവസാന പാദത്തില്‍ 18.5 ശതമാനം ലാഭവര്‍ദ്ധന കൈവരിച്ചു.

രാജ്യത്തെ ഐ.റ്റി. മേഖലയിലെ നാലാമതാണ് സത്യം കമ്പ്യൂട്ടേഴ്സിന്‍റെ സ്ഥാനം. ലാഭത്തില്‍ വര്‍ദ്ധനയുണ്ടായത് പോലെ കമ്പനി ഇക്കാലയളവിലെ വരുമാനത്തിലും മികച്ച വര്‍ദ്ധന കൈവരിച്ചു.

2007-08 ലെ ജനുവരി മുതല്‍ മാര്‍ച്ച വരെയുള്ള കമ്പനിയിടെ അറ്റാദായം 467 കോടി രൂപയായി ഉയര്‍ന്നു. അതേ സമയം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 394 കോടി രൂപയായിരുന്നു.

വെബ്ദുനിയ വായിക്കുക