സംസ്‌ഥാന ബജറ്റ്‌ 19ന്‌

വെള്ളി, 24 ഫെബ്രുവരി 2012 (10:10 IST)
PRO
PRO
അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്‌ഥാന ബജറ്റ്‌ 19ന് നിയമസഭയില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചു‌. തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ പ്രത്യേക അനുവാദത്തോടെയാണു ബജറ്റ്‌ അവതരിപ്പിക്കുക.

സംസ്‌ഥാന ബജറ്റ്‌ അടുത്തമാസം ഒമ്പതിനാണ്‌ അവതരിപ്പിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്‌. കേന്ദ്രബജറ്റിന് മുന്നേ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ മന്ത്രി കെ എം മാണിയുടെ നേതൃത്വത്തില്‍ ആരംഭിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ പിറവം തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച സാഹചര്യത്തിലാണു ബജറ്റ്‌ മാറ്റിവയ്‌ക്കേണ്ടി വന്നത്‌.

അടുത്തമാസം 18നായിരുന്നു ആദ്യം പിറവം ഉപതെരഞ്ഞെടുപ്പ്‌ നിശ്‌ചയിച്ചിരുന്നത്‌. എന്നാല്‍ തെരഞ്ഞെടുപ്പ്‌ 17ന്‌ ആക്കിയ സാഹചര്യത്തിലാണ്‌ ബജറ്റ്‌ 19ന്‌ അവതരിപ്പിക്കാന്‍ തീരുമാനിച്ചത്.

വെബ്ദുനിയ വായിക്കുക