3.34 ലക്ഷം രൂപ മുതല്‍ 3.94 ലക്ഷം രൂപ വരെയാണ് ഡല്‍ഹിയിലെ വില. താമസിയാതെ ഏഷ്യ, യൂറോപ്പ്, വടക്കന്‍ അമേരിക്ക തുടങ്ങി ലോകത്തെ 150 വിപണികളില്‍ ബീറ്റ് എത്തും.
ബീറ്റിന് 18. 6 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. പെട്രോള്‍ എഞ്ചിന് മാത്രമാണ് ഇപ്പോള്‍ പുറത്തിറക്കിയിട്ടുള്ളത്. മൂന്ന് മോഡലുകളില്‍ വാഹനം ലഭ്യമാണ്. ഡീസല്‍ എഞ്ചിന് ഇക്കൊല്ലം അവസാനം പുറത്തിറക്കുമെന്ന് ജനറല്‍ മോട്ടോര്‍സ് ഇന്ത്യാ ഘടകം മാനേജിംഗ് ഡയറക്ടര്‍ കാള്‍ സ്ലിം വ്യക്തമാക്കി.
രൂപകല്പനയിലും പ്രകടനത്തിലും സുരക്ഷയിലും ഇന്ത്യയിലെ വാഹന പ്രേമികള്‍ക്ക് ബീറ്റ് ഏറെ ഇഷ്ടപ്പെടുമെന്നും സ്ലിം പ്രതീക്ഷ പ്രകടിപ്പിച്ചു. സാധാരണ ചെറുകാറില്‍ നിന്ന് വ്യത്യസ്തമായി നിരവധി സൌകര്യങ്ങള്‍ ബീറ്റില്‍ ഒരുക്കിയിട്ടുണ്ടെന്ന് സ്ലിം പറഞ്ഞു.