വ്യാജ സോഫ്റ്റ്‌വെയര്‍: നഷ്ടപ്പെടുത്തിയത് കോടികള്‍

ബുധന്‍, 12 മെയ് 2010 (11:35 IST)
വിവര സാങ്കേതികലോകത്ത് വ്യാജ സോഫ്റ്റ്വയറുകളുടെ ഉപയോഗം വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. 2009 വര്‍ഷത്തില്‍ ലോകത്ത് വ്യാജസോഫ്റ്റ്വയര്‍ ഉപയോഗത്തിലൂടെ വിവിധ കമ്പനികള്‍ക്ക് നഷ്ടപ്പെട്ടതു 5000 കോടി ഡോളറാണ്. വ്യാജ സോഫ്റ്റ്വയര്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഏഷ്യയാണ് മുന്നില്‍.

സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ബിസിനസ്‌ സോഫ്റ്റ്‌വെയര്‍ അലയന്‍സാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏഷ്യ-പസഫിക്‌ മേഖലയില്‍ 1700 കോടി ഡോളര്‍ വിവിധ കമ്പനികള്‍ക്ക് നഷ്ടപ്പെട്ടു. ആഗോള വ്യാപകമായി 43 ശതമാനം കംപ്യൂട്ടറുകളില്‍ ഉപയോഗിക്കുന്നത് വ്യാജ സോഫ്റ്റ്‌വെയറുകളാണ്. 2008ല്‍ ഈ നിരക്ക്‌ 41 ശതമാനമായിരുന്നു.

ഏഷ്യന്‍ വിപണികളില്‍ കമ്പ്യൂട്ടര്‍ വില്‍പ്പന വധിച്ചതോടെയാണ് വ്യാജസോഫ്റ്റ്വയര്‍ ഉപയോഗവും ഉയര്‍ന്നത്. ബ്രസീല്‍, ഇന്ത്യ, ചൈന എന്നിവിടങ്ങളിലാണ് വ്യാജസോഫ്റ്റ്വയറുകളും കൂടുതലായി പ്രചരിക്കുന്നത്. എന്നാല്‍, രാജ്യത്തെ സാമ്പത്തികനഷ്ടത്തിന്റെ നിരക്ക്‌ മുന്‍ വര്‍ഷത്തേക്കള്‍ കുറഞ്ഞിട്ടുണ്ട്‌.

വെബ്ദുനിയ വായിക്കുക