വില്‍പ്പന വര്‍ധിപ്പിക്കാന്‍ മാരുതി

ഞായര്‍, 17 ഏപ്രില്‍ 2011 (15:13 IST)
PRO
PRO
രാജ്യത്തെ പ്രമുഖ വാഹനനിര്‍മ്മാതാക്കളായ മാരുതി വില്‍പ്പന വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു. 2015-16 ആകുമ്പോഴേക്കും ഓരോ വര്‍ഷവും വില്‍പ്പന 30 ലക്ഷം യൂണിറ്റ് വാഹനങ്ങളായി വര്‍ധിപ്പിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

രാജ്യത്ത് പുതിയ പ്ലാന്റുകള്‍ സ്ഥാപിക്കാനും മാരുതി സുസുക്കി തയ്യാറെടുക്കുന്നു. ഇതിനായുള്ള നീക്കം മാരുതി സുസുക്കി ആരംഭിച്ചുകഴിഞ്ഞു.

കമ്പനിയുടെ ഏഴാമത്തെ പ്ലാന്റ് ഒരുവര്‍ഷത്തിനുള്ളില്‍ നിലവില്‍ വരും. എന്നാല്‍ എവിടെയായിരിക്കും പ്ലാന്റെന്ന കാര്യം വ്യക്തമല്ല.

വെബ്ദുനിയ വായിക്കുക